കൊച്ചി: കാലം ചെയ്ത യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ സംസ്കാരം ശനിയാഴ്ച പുത്തൻകുരിശിൽ നടക്കും.
ഇന്ന് രാവിലെ പ്രാർഥനകൾക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാർഥനകൾക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകും. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെ പുത്തൻകുരിശ് പത്രിയാർക്കീസ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് വൈകുന്നേരം മൂന്നിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്താണ് സംസ്കാരം നടത്തുന്നത്. രണ്ടാഴ്ച ദുഖാചരണം നടത്തുമെന്നും വെള്ളി, ശനി ദിവസങ്ങളിൽ സഭയുടെ കീഴിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ പറഞ്ഞു.