നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (നിഡ്സ്) കോൾപിംഗ് ഇന്ത്യയുമായി സഹകരിച്ച് ഉദിയംകുളങ്ങര സെന്റ് മേരീസ് ദൈവാലയത്തിൽ കോൾപിംഗ് ദിനാചരണം സംഘടിപ്പിച്ചു.നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ് റവ.മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു.
അദ്ദേഹത്തിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
ഫാ.രാഹുൽ ബി.ആൻറ്റോ, ഫാ. ഡെന്നിസ് മണ്ണൂർ, ക്ലീറ്റസ്, റഫാ.രതീഷ് മാർക്കോസ് എന്നിവർ സഹകാർമ്മികരായിരുന്നു. കോൾപിംഗ് ദിനാഘോഷ റാലി സംഘടിപ്പിച്ചു.
നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ അധ്യക്ഷത വഹിച്ചു. കമ്മിഷൻ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ.ക്ലീറ്റസ്, ഉദിയൻകുളങ്ങര ഇടവക വികാരി ഫാ.രതീഷ് മാർക്കോസ്, മാർഷൽ (ജർമ്മനി), കോൾപിംഗ് കോ-ഓഡിനേറ്റർ സുലേഖ മേബിൾ, ആര്യനാട് മേഖല ആനിമേറ്റർ അഭിലാഷ് ആൻ്റണി, വ്ലാത്താങ്കര മേഖല ആനിമേറ്റർ ഷൈല മാർക്കോസ് എന്നിവർ സംസാരിച്ചു.
സംഘാംഗങ്ങൾക്ക് സ്വയം തൊഴിൽ വായ്പ, പശുവളർത്തൽ, വീട് മെയിൻ്റനൻസ്, ടോയിലറ്റ് നിർമ്മാണം, വിദ്യാഭ്യാസ ധനസഹായം, സംഘങ്ങൾക്ക് സ്വയംതൊഴിൽ വായ്പ എന്നീ പദ്ധതികളിലെ 42 ഗുണഭോക്താക്കൾക്ക് മോൺ. ജി. ക്രിസ്തുദാസ് ചെക്ക് വിതരണം ചെയ്തു.