കൊല്ലം രൂപതയിൽ ലൂർദ് പുരം ലൂർദ് മാതാ ഇടവക മിഷൻ സൺഡേ ആഘോഷ പരിപാടികൾ ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു .
ഓരോ സാഹചര്യത്തിലും സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്ന സാർവ്വത്രിക പ്രേഷിത ദൗത്യത്തിനായി ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സഭ മുഴുവനും, നാഥനും ഗുരുവുമായ ക്രിസ്തുവിനോടൊപ്പം ഇന്നത്തെ ലോകത്തിൻ്റെ “നാൽക്കവലകളി”ലേക്ക് കടന്നുചെല്ലണം. പ്രേഷിതാഭിമുഖ്യമില്ലാത്ത സമൂഹങ്ങൾ, യേശുവിനെ പകർന്നുകൊടുക്കാതെ, പുറത്തുവിടാതെ അവിടുത്തേക്ക് ‘തടവറ സൃഷ്ടിക്കുന്ന’ സഭാസൂഹമായി മാറുന്നു; യേശുവിനെ ‘നമ്മുടേതാക്കി മാത്രം’ സൂക്ഷിക്കാൻ പാടില്ല. “നാമെല്ലാവരും പ്രേഷിതദൗത്യം നിറവേറ്റുന്നവരാകണം”-ബിഷപ്പ് പറഞ്ഞു .
ഇടവക മതബോധന വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് ഇടവക വികാരി ഫാദർ ബിബിൻ സിറ്റി നേതൃത്വം നൽകി. റസിസ്റ്റർ റോസിലി, ഇടവക കൈകാരൻ ജോൺ, സെക്രട്ടറി ജോൺ ബ്രിട്ടോ, മതബോധന പ്രിൻസിപ്പാൾ ഡയാന സിറിൽ , മരിയൻ യുവജന പ്രസിഡൻ്റ് കെയ്റോസ് എന്നിവർ സംസാരിച്ചു.