ന്യൂഡൽഹി: ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. വോൾവ്സ് താരം ഹ്വാങ് ഹീ-ചാനെ വംശീയമായി അധിക്ഷേപിച്ചതിനാണ് താരത്തെ ഫിഫ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
ജൂലൈയിൽ മാർബെല്ലയിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ഹ്വാംഗിനെ മാര്‍ക്കോ അധിക്ഷേപിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹ്വാങ് പ്രശ്നം റിപ്പോർട്ട് ചെയ്തു. സംഭവമറിഞ്ഞ സഹതാരങ്ങള്‍ പ്രതികരിക്കുകയും രോക്ഷാകുലരാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടീമംഗമായ ഡാനിയൽ പോഡൻസിന് ചുവപ്പ് കാർഡ് ലഭിച്ചു.
‘മോശമായ പെരുമാറ്റത്തിന് മാർക്കോ കർട്ടോ ഉത്തരവാദിയാണെന്ന് കണ്ടെത്തിയെന്ന് സ്കൈ സ്പോർട്സ് റിപ്പോര്‍ട്ട് ചെയ്തു. താരത്തിനോട് കമ്മ്യൂണിറ്റി സേവനങ്ങൾ നൽകാനും പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വിധേയനാകാനും നിര്‍ദേശിച്ചു.
ഫിഫയുടെ തീരുമാനം വോൾവ്സ് ഫുട്ബോൾ ഓപ്പറേഷൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടര്‍ മാറ്റ് വൈൽഡ് സ്വാഗതം ചെയ്തു. ഉപരോധത്തിന് ക്ലബ്ബിന്റെ പിന്തുണയും വിവേചനത്തിനെതിരായ ക്ലബിന്റെ നിലപാട് അദ്ദേഹം അറിയിച്ചു.