കൊച്ചി : സെന്റ്. തെരേസാസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘തെരേസിയൻ സെന്റിനറി മാരത്തോൺ’ നടത്തി. സെൻ്റിനറി റൺ (10k),
തെരേസിയൻ റൺ (5k),ഫൺ റൺ (3k) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായ് സംഘടിപ്പിച്ച മാരത്തോണിൽ രണ്ടായിരത്തോളംപേർ പങ്കെടുത്തു.
10 കിലോമീറ്റർ മാരത്തോൺ ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥ് പിയും പൂങ്കുഴലി ഐ പി എസും,5 കിലോമീറ്റർ റിയർ അഡ്മിറൽ ഉപൽ കുൺഡുവും ( ചീഫ് ഓഫ് സ്റ്റാഫ്, ദക്ഷിണ നേവൽ കമാൻഡ് ),3 കിലോമീറ്റർ മാരത്തോൺ ഒളിമ്പ്യൻ സിനി ജോസും ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.
തെരേസിയൻ കർമ്മലീത്താ സഭ വല്ലാർപാടത്ത് പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന അഗതിമന്ദിരമായ കാരുണ്യ നികേതന്റെ ധനശേഖരണാർത്ഥമായാണ് മാരത്തോൺ സംഘടിപ്പിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് മാരത്തോണിൽ പങ്കെടുത്തത്. മത്സരത്തിനു ശേഷം നടന്ന സൂംബ സെഷൻ മാരത്തോണിൽ പങ്കെടുത്തവർക്ക് ഉണർവേകി.
മാരത്തോൺ പൂർത്തിയാക്കിയ എല്ലാവർക്കും മെഡലുകൾ നൽകി.സമാപന സമ്മേളനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥ് പി മുഖ്യാതിഥിയായിരുന്നു.
സെന്റിനറി റൺ, തെരേസിയൻ റൺ എന്നീ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ പുരുഷന്മാർക്കും സ്ത്രീകൾക്കും 10000,5000 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. സെന്റിനറി റൺ (10കിലോമീറ്റർ) പുരുഷ വിഭാഗത്തിൽ
മനോജ് ആർ എസ് ഒന്നാം സ്ഥാനവും,മനോജ് കുമാർ രണ്ടാം സ്ഥാനവും നേടി.
വനിതാവിഭാഗത്തിൽ റീബ അന്ന ജോർജ് ഒന്നാം സ്ഥാനവും
സാനിക കെ പി രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും കേരള ഹൈക്കോടതി ഹോണറബിൾ ജസ്റ്റിസ് ഗോപിനാഥ് പി നൽകി.തെരേസിയൻ റൺ (5കിലോമീറ്റർ)പുരുഷ വിഭാഗത്തിൽ നബീൽ സാഹിൽ ഒന്നാം സ്ഥാനവും സബീൽ കെ കെ രണ്ടാം സ്ഥാനവും നേടി. വനിതാവിഭാഗത്തിൽ പൗർണമി എൻ ഒന്നാം സ്ഥാനവും
സിൽഫ കെ എസ് രണ്ടാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എൻ രവി നൽകി.മൂന്ന് കിലോമീറ്റർ മാരത്തോൺ ഇനമായ ഫൺ റണ്ണിൽ ആദ്യ 10സ്ഥാനത്തെത്തിയവർക്കുള്ള ഉപഹാരം എറണാകുളം എം എൽ എ ടി ജെ വിനോദ് നൽകി .
ചടങ്ങിൽ പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. സി. വിനിത സി എസ് എസ് ടി , വൈസ് പ്രിൻസിപ്പാൾ ഡോ. സി. സുജിത സി എസ് എസ് ടി, സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. സജിമോൾ അഗസ്റ്റിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.