ജെയിംസ് അഗസ്റ്റിന്
അന്ധനായി ജനിച്ചിട്ടും ‘തോല്ക്കാന് ഞാനില്ല’ എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകമായി പ്രശോഭിച്ച സൂര്യതേജസ്വിയായിരുന്നു രവീന്ദ്ര ജയിന്. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും രചയിതാവായും അദ്ദേഹം ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തോടൊപ്പം ഗിറ്റാര്‍ വായിക്കാന്‍ ഭാഗ്യം ലഭിച്ച ജെര്‍സണ്‍ ആന്റണി അനുഭവം പങ്കുവയ്ക്കുന്നു.
1976 -ല്‍ പുറത്തിറങ്ങിയ ചിറ്റ്ചോര്‍ എന്ന റൊമാന്റിക് സിനിമയിലെ ‘ജബ്ദീപ് ജലേ ആനാ’ എന്ന സുന്ദരഗാനത്തിനു ഈണമിട്ട രവീന്ദ്ര ജെയിന് എന്ന സംഗീതസംവിധകനോടൊപ്പമിരുന്നു ഗിറ്റാര്‍ വായിക്കുന്ന ജെര്‍സണ്‍ ആന്റണിയുടെ ചിത്രത്തിന്റ ചരിത്രം വായിക്കാം.
തിരുവന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ എടുത്ത ഈ ചിത്രത്തില്‍ യേശുദാസിനെയും കാണാം. തരംഗിണി കസ്സെറ്റ്സിനു വേണ്ടി ഓണപ്പാട്ടുകള്‍ തയ്യാറാക്കുന്നതിനായാണ് രവീന്ദ്ര ജെയിന് വന്നത്. പി. ഭാസ്കരന് എഴുതിയ ഓണപ്പാട്ടുകള്ക്കാണ് രവീന്ദ്ര ജെയിന് സംഗീതം നല്‍കിയത്. ആവണിപൂച്ചെണ്ട് എന്ന പേരിലിറങ്ങിയ സമാഹാരത്തിലെ പാട്ടുകള്‍ വരികളുടെയും സംഗീതത്തിന്റെയും ആലാപനത്തിന്റെയും മേന്മ കൊണ്ട് ഇന്നും ഹരിതാഭയോടെ നിലകൊള്ളുന്നു. രവീന്ദ്ര ജയിനും യേശുദാസും തമ്മിലുള്ള ആത്മബന്ധമാണ് തിരുവനന്തപുരത്തെ ഈ സംഗീതസംഗമത്തിനു കാരണമായത്.
‘അന്ധനായ രവീന്ദ്ര ജയിനോട് ഒരു പത്രപ്രവര്ത്തകന് ഒരിക്കല്‍ ചോദിച്ചു. കാഴ്ച ലഭിച്ചാല്‍ കാണണമെന്ന് ആഗ്രഹിക്കുന്ന മുഖമാരുടേതാണ്?’
തെല്ലുമാലോചിക്കാതെ രവീന്ദ്ര ജെയിന് പറഞ്ഞ പേര് നമ്മുടെ ഗാനഗന്ധര്വന്റേതായിരുന്നു. തന്റെ ഉള്‍ക്കണ്ണു കൊണ്ട് കേരളത്തെയും യേശുദാസിനെയും രവീന്ദ്ര ജെയിന് എത്രയോ വട്ടം കണ്ടുകാണും.
ജെര്‍സണ്‍ ആന്റണി അന്നത്തെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു.
‘ യേശുദാസിന്റെ അതിഥിയായാണ് രവീന്ദ്ര ജെയിന് നമ്മുടെ നാട്ടിലെത്തുന്നത്. ഓണപ്പാട്ടുകള്‍ തയ്യാറാക്കുന്നതിനായി കേരളത്തിലെ പല സ്ഥലങ്ങളിലും ദാസേട്ടനോടൊപ്പം അദ്ദേഹം യാത്ര ചെയ്തു. അനായാസമാണ് അദ്ദേഹം ഈണമിടുന്നത്. ആദ്യം ഈണം തയ്യാറാക്കിയ ശേഷമാണു വരികള്‍ എഴുതിയത്. അദ്ദേഹം ഹാര്‍മോണിയത്തില്‍ വായിക്കുന്ന കോഡുകള്‍ എഴുതാമോ എന്ന് എന്നോട് ചോദിച്ചു. ഉടനെ യേശുദാസ് എന്നോട് പറഞ്ഞു. ‘എടാ നീ എഴുതിക്കോ… ഇത് നിസ്സാരക്കാരനല്ലല്ലോ’. ഞാന്‍ അദ്ദേഹം എഴുതാന്‍ നിര്‍ദ്ദേശിച്ചത് ചെയ്തു. എന്നെ പരീക്ഷിക്കാനായി ഒന്ന് ഗിറ്റാറില്‍ വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചപ്പോള്‍ അദ്ദേഹം എന്റെ കരം പിടിച്ചു അഭിനന്ദിച്ചു. ജീവിതത്തില്‍ കിട്ടിയ വലിയൊരു അവാര്‍ഡായി ഞാന്‍ ആ നിമിഷങ്ങളെ ഓര്‍ക്കുന്നു. റെക്കോര്‍ഡിങ്ങിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നും കുറച്ചു സമയം മാറി നില്ക്കാന് ആഗ്രഹിച്ച രവീന്ദ്ര ജെയിന് ആലപ്പുഴയിലേക്ക് യാത്ര പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ആലപ്പുഴയിലൊക്കെ പോയി തിരിച്ചു വന്ന ശേഷമാണു റെക്കോര്‍ഡിങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നത്. ഈ അമൂല്യ ചിത്രം എനിക്ക് ഒരു സുഹൃത്താണ് അയച്ചു തന്നത്. ഓരോ പാട്ടുകളുടെ പിറവിക്കു പിന്നിലും ഇത് പോലെ എത്രയേറെ മുഹൂര്‍ത്തങ്ങളിലൂടെയാണ് സഞ്ചരിച്ചതെന്നോര്ക്കുമ്പോള് സന്തോഷവും അഭിമാനവും തോന്നും.’
അന്ധനായി ജനിച്ചിട്ടും ‘തോല്ക്കാന് ഞാനില്ല’ എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകമായി പ്രശോഭിച്ച സൂര്യതേജസ്വിയായിരുന്നു രവീന്ദ്ര ജയിന്. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും രചയിതാവായും അദ്ദേഹം ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു.