ജെയിംസ് അഗസ്റ്റിന്
വിവിധ രാജ്യങ്ങളിള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച കനേഡിയന്‍ ഗായിക സെലിന് ഡിയോണിന്റെ മിറക്കിള്‍ എന്ന ആല്‍ബത്തെക്കുറിച്ച്.
മിറക്കിള്‍ എന്ന പേരില്‍ ഇറങ്ങിയ ഒരു വ്യത്യസ്തമായ ആല്‍ബമുണ്ട്. താരാട്ടുപാട്ടുകളും നവജാതശിശുക്കളുടെ ചിത്രങ്ങളും ചലച്ചിത്രവും ചേര്‍ന്നൊരു വിസ്മയക്കാഴ്ചയും കേള്‍വിയും പകരുന്ന ആല്‍ബമാണ് മിറക്കിള്‍.
ആന്‍ ഗേഡസ് പ്രശസ്തയായ ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫറാണ്. നവജാതശിശുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ പ്രത്യേക നൈപുണ്യമുള്ള ഫോട്ടോഗ്രാഫര്‍. താരാട്ടുപാട്ടുകളും പ്രണയഗാനങ്ങളും അതിമനോഹരമായി പാടുന്ന സെലിന് ഡിയോണ്‍ എന്ന ഗായികയുമായി ചേര്‍ന്ന് പുറത്തിറക്കിയ ‘മിറക്കിള്‍’ പുസ്തകവും സിഡിയും വിഡിയോ ആല്‍ബവും ചേര്‍ന്നൊരു ആര്‍ദ്രമായ സൃഷ്ടിയാണ്.
ആന്‍ പകര്‍ത്തിയ നവജാതശിശുക്കളുടെ ചിത്രങ്ങളും സെലിന്റെ 13 താരാട്ടുപാട്ടുകളും വീഡിയോയും ചേര്‍ന്നുള്ള മിറക്കിള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു അദ്ഭുതക്കാഴ്ചയുടെയും ഓമനത്തം തോന്നിപ്പിക്കുന്ന മൃദുല സംഗീതത്തിന്റെയും സ്പര്‍ശം ആസ്വാദകര്‍ക്ക് നല്കുന്നു. ശിശുക്കളുടെ നിഷ്കളങ്കതയും ശാന്തസൗന്ദര്യവും കൈമാറുന്ന ഗെഡ്സിന്റെ ചിത്ര പുസ്തകത്തില്‍ മൂന്നു ദിവസം മുതല്‍ 28 ദിവസം വരെ പ്രായമുള്ള 70 കുട്ടികളാണ് മോഡലുകളായി അരങ്ങേറിയത്.
2004 ഒക്ടോബര്‍ 11-ന് സോണി മ്യൂസിക് ആണ് മിറക്കിള്‍ പുറത്തിറക്കുന്നത്. കനേഡിയന്‍ ഗായികയായ സെലിന് ഡിയോണിന്റെ ഇരുപത്തിയൊന്നാമത്തെ സ്റ്റുഡിയോ ആല്‍ബവും ഒമ്പതാമത്തെ ഇംഗ്ലീഷ് ഭാഷാ ആല്‍ബവുമാണ് മിറക്കിള്‍.
ഡേവിഡ് ഫോസ്റ്ററാണ് ഗാനങ്ങളുടെ സംഗീതസംവിധാനവും റെക്കോര്‍ഡിങ് ഏകോപനവും നിര്‍വഹിച്ചത്. സംഗീതവിപണിയില്‍ കാനഡയിലും ബെല്‍ജിയത്തിലും ചാര്‍ട്ടില്‍ ഒന്നാമതെത്തിയ മിറക്കിള്‍, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ആദ്യ അഞ്ചില്‍ എത്തി. സിഡി-ആന്‍ഡ്-ബുക്ക് മള്‍ട്ടിമീഡിയ ശേഖരത്തിന്റെ ഭാഗമാണ് മിറക്കിള്‍.
ആല്‍ബത്തിലെ ട്രാക്കുകളില്‍ ജോണ്‍ ലെനന്റെ ‘ബ്യൂട്ടിഫുള്‍ ബോയ്’, ലൂയിസ് ആംസ്ട്രോങ്ങിന്റെ ‘വാട്ട് എ വണ്ടര്ഫുള് വേള്‍ഡ്’, റോബര്‍ട്ട ഫ്ളാക്കിന്റെ ‘ദി ഫസ്റ്റ് ടൈം എവര്‍ ഐ സോ യുവര്‍ ഫെയ്സ്’, ജോഹന്നസ് ബ്രാംസിന്റെ ‘ ലല്ലബി’, നാന്‍സി വില്‍സന്റെ ‘ഇഫ് ഐ കുഡ് ‘ എന്നിവയുടെ കവര്‍ പതിപ്പുകള്‍ ഉള്‍പ്പെടുന്നു. 2001-ല്‍ ഡിയോണിന്റെ മകന് റെനെ ചാള്‍സിന്റെ ജനനം ആഘോഷിക്കുന്നതിനായി എ ന്യൂ ഡേ ഹാസ് കം എന്ന പേരില്‍ എഴുതിയ ഗാനവും ഇതില്‍ കേള്‍ക്കാം.
മിറക്കിള്‍ മൂന്ന് വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ പുറത്തിറങ്ങി: സിഡി; സിഡി/ഡിവിഡി പ്ലസ് 60 പേജുള്ള ബുക്ക്ലെറ്റ്; കൂടാതെ 180 പേജുള്ള ഹാര്‍ഡ്കവര്‍ പുസ്തകവും സിഡി/ഡിവിഡിയും.
ഗാനത്തിന്റെ പരിഭാഷ വായിക്കാം:
ഒരു പുതുദിനം വന്നിരിക്കുന്നു
ഒരു പുതുദിനം വന്നിരിക്കുന്നു
ഞാന്‍ ഇത്രയും നേരം കാത്തിരുന്നു
ഒരു അത്ഭുതം വരാന്‍ വേണ്ടി
എല്ലാവരും എന്നോട് ശക്തനാകാന്‍ പറഞ്ഞു
കണ്ണുനീര് പൊഴിക്കാതെ പിടിച്ചുനില്‍ക്കാനും
അന്ധകാരത്തിലൂടേയും നല്ല സമയങ്ങളിലൂടെയും
ഞാന്‍ അത് തരണം ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു
എനിക്ക് എല്ലാം ഉണ്ടെന്ന് ലോകം കരുതി
എങ്കിലും ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു
ശ്ശ്, ഇപ്പോള്‍
ഞാന്‍ ആകാശത്ത് ഒരു പ്രകാശം കാണുന്നു
ഓ, ഇത് എന്നെ ഏതാണ്ട് അന്ധനാക്കുന്നു
ഒരു മാലാഖ എന്നെ സ്നേഹത്തോടെ സ്പര്‍ശിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല
മഴ പെയ്തിറങ്ങി എന്റെ കണ്ണുനീര് കഴുകട്ടെ
അത് എന്റെ ആത്മാവിനെ നിറയ്ക്കുകയും എന്റെ ഭയങ്ങളെ മുക്കിക്കളയുകയും ചെയ്യട്ടെ (എന്റെ ഭയങ്ങളെ മുക്കിക്കളയട്ടെ)
ഒരു പുതിയ സൂര്യനുവേണ്ടി മതിലുകള്‍ തകര്‍ക്കട്ടെ
ഒരു പുതുദിനം വന്നിരിക്കുന്നു
ഒരു പുതുദിനം വന്നിരിക്കുന്നു
മഴ പെയ്തിറങ്ങി എന്റെ കണ്ണുനീര് കഴുകട്ടെ
അത് എന്റെ ആത്മാവിനെ നിറയ്ക്കുകയും എന്റെ ഭയങ്ങളെ മുക്കിക്കളയുകയും ചെയ്യട്ടെ
ഒരു പുതിയ സൂര്യനുവേണ്ടി മതിലുകള്‍ തകര്‍ക്കട്ടെ
ഒരു പുതുദിനം വന്നിരിക്കുന്നു
ഒരു പുതുദിനം വന്നിരിക്കുന്നു
ശ്ശ്, ഇപ്പോള്‍
നിന്റെ കണ്ണുകളില്‍ ഞാന്‍ ഒരു പ്രകാശം കാണുന്നു
എല്ലാം ആണ്‍കുട്ടിയുടെ കണ്ണില്‍ (ഒരു പുതുദിനം)
സ്നേഹത്തോടെ ഒരു മാലാഖ എന്നെ സ്പര്‍ശിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല (ഒരു പുതുദിനം)
സ്നേഹത്തോടെ ഒരു മാലാഖ എന്നെ സ്പര്‍ശിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല (ഒരു പുതുദിനം)
നിശബ്ദത, ഇപ്പോള്‍ (ഒരു പുതുദിനം)
മഴ പെയ്യുക (ഒരു പുതുദിനം)
മഴ പെയ്യുന്നു