വൈപ്പിൻ: പള്ളിപ്പുറം പ്രസിദ്ധമായ മഞ്ഞു മാത തിരുനാൾ ഹരിത തിരുനാളായി ആഘോഷിക്കുന്നതിൻ്റെ പ്രചാരണ വിളമ്പരജാഥ ഹരിതകേരളം മിഷൻ്റെയും, ഗ്രാമപഞ്ചായത്തിൻ്റെയും, തിരുനാൾ ആഘോഷ കമ്മറ്റിയുടെയുടെയും
നേതൃത്വത്തിൽ നടത്തി.
സെൻ്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും ഹരിതകർമ്മസേനാംഗങ്ങളും ചേർന്ന് നടത്തിയ വിളമ്പര കൂട്ടായ്മയിൽ റവ: ഡോക്ടർ ആൻ്റണി കുരിശിങ്കൽ, സഹവികാരികളായ ഫാ : ജോമിറ്റ് ജോർജ് നടവിലെ വീട്ടിൽ, ഫാദർ ഫിലിപ്പ് ടോണി പിൻഹിറോ , കൈക്കാരന്മാരായ ജോസഫ്, ജോപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ ബിന്ദു തങ്കച്ചൻ, രാധിക സതീഷ്, വാർഡ് ജനപ്രതിനിധി അലക്സ്റാൾസൺ, ഹരിതകേരളം റിസോഴ്സ് പേഴ്സൺമാരായ പിജി മനോഹരൻ, എം കെ ദേവരാജൻ കില ആർപി പി.ജി സുധീഷ്, HI ശാരിക ,സെൻ്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ, ഹരിതകർമ്മസേനാംഗങ്ങൾ, എന്നിവർപങ്കാളികളായി.
150 ഓളം പള്ളിയങ്കണത്തിലെ കച്ചവടക്കാർക്ക്നോട്ടീസ് നല്കി മാലിന്യശുചിത്വത്തെ കുറിച്ച് ജാഥാംഗങ്ങൾ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രത്യേകം ബിന്നുകൾ പാഴ്വസ്തുക്കൾ നിക്ഷേപിയ്ക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ വയ്ക്കുന്നതുകൂടാതെ കച്ചവടക്കാർ ഇതിനായി പ്രത്യേകം സംവിധാനം ഒരു ക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവയിൽ നിന്നുള്ള പാഴ് വസ്തുക്കൾ 6 -ാം തിയതി മുതൽ 16-ാo തിയതി വരെ ഹരിതകർമ സേനാംഗങ്ങൾ നീക്കം ചെയ്ത് ഏജൻസികൾക്ക് കൈമാറും.
ഹരിത സന്ദേശങ്ങളടങ്ങിയ ബാനറുകളും പോസ്റ്ററുകളും പള്ളിയങ്കണത്തിലും പരിസരങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ പരമാവധി സഹകരിയ്ക്കണമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.