എറണാകുളം: കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലിയുടെ ഭാഗമായി , മാധ്യമ പുനരുജ്ജീവനം സാമുദായിക മുന്നേറ്റത്തിന് എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങി . മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്നു .
മീഡിയ പാനല്‍ ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ ജിയോ ജോസഫും പ്രവീണ്‍ ജോസഫും സംബന്ധിക്കും. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന് സെക്രട്ടറിയും ജീവനാദം മാനേജിംഗ് എഡിറ്ററുമായ ഫാ. ജോണ്‍ ക്യാപിസ്റ്റന്‍ ലോപ്പസ് മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ശുശ്രൂഷാസമിതികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ഉച്ചയ്ക്കു ശേഷം 2.30ന് മീഡിയ സംബന്ധിച്ച ഗ്രൂപ്പ് ചര്‍ച്ച . 3.15ന് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അവതരണം. വത്തിക്കാന്‍ റേഡിയോ, മലയാളവിഭാഗം മുന്‍മേധാവി ഫാ. വില്യം നെല്ലിക്കല്‍ മോഡറേറ്ററായിരിക്കും.
വൈകീട്ട് 5.30ന് രൂപതാതലയോഗം. 6 മണിക്ക് അസംബ്ലിയുടെ മുന്നൊരുക്കമായി രൂപതകളില്‍ നടന്ന ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിങ്ങ്. 6.30ന് സമകാലിക യാഥാര്‍ത്ഥ്യങ്ങളില്‍ ലത്തീന്‍ കത്തോലിക്കരുടെ സാമൂഹീക – രാഷ്ട്രീയ സമീപനത്തിന്റെ കരടുരേഖ അവതരിപ്പിക്കുന്നു. രാത്രി 8.45ന് ഓപ്പണ്‍ഫോറത്തില്‍ സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. കച്ചേരിപ്പടി ആശീര്‍ഭവനിലാണ് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ചേരുന്നത്.