ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചരക്കുനീക്കത്തിനു പുതിയ കര, കടൽ വ്യാപാരപാത തുറന്ന് സൗദിയും യുഎഇയും. സൗദിയിലെ ദമാമിൽനിന്നു തുടങ്ങി യുഎഇയിലെ ഷാർജയിൽ ഖോർഫക്കാനിൽ അവസാനിക്കുന്നതാണു പുതിയ പാത. ദമാമിൽനിന്ന് ഗൾഫ് ഉൾക്കടലിലൂടെ ഖോർഫക്കാൻ തുറമുഖത്ത് എത്തും. തുറമുഖത്തിനു സമീപം സജായിലുള്ള ഡ്രൈ പോർട്ടും ചരക്കുനീക്കത്തിന് ഉപയോഗിക്കും.
കരമാർഗമുള്ള വ്യാപാരപാത ഖോർഫക്കാനിൽനിന്ന് അബുദാബി വഴി സൗദിയിലെ ദമാമിലെത്തും. തുറമുഖങ്ങളും ലോജിസ്റ്റിക് ഹബ്ബുകളും പരസ്പരം ബന്ധപ്പെടുത്തുന്നതാണു ബദൽവഴി. ഇന്ത്യ, ഓസ്ട്രേലിയ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ ഹോർമുസ് ഒഴിവാക്കി ഖോർഫക്കാനിൽനിന്ന് ഇന്ത്യൻസമുദ്രത്തിൽ പ്രവേശിക്കാനാകും. യൂറോപ്യൻ മേഖലയിലേക്കുള്ള ചരക്കുനീക്കം സൗദിയിൽനിന്നു സാധ്യമാകും.
അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും. അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ മുന്നിൽ കണ്ടാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സൈനിക വൃത്തങ്ങൾ വൃത്തങ്ങൾ തസ്നിം (Tansim) വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

