യാങ്കോൺ: മ്യാൻമറിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (CBCM), മാർച്ച് 26 വ്യാഴാഴ്ച മ്യാൻമറിനായി തീവ്രമായ പ്രാർത്ഥനകൾക്കും ഉപവാസത്തിനും വേണ്ടിയുള്ള ഒരു പ്രത്യേക ദിവസമായി നിശ്ചയിച്ചു, കൂടാതെ എല്ലാ വിശ്വാസികളും ആ ദിനം പ്രാർത്ഥനയ്ക്കായി മാറ്റിവെക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മധ്യപൂർവ്വേഷ്യയിലും മറ്റ് ദേശങ്ങളിലും സമാധാനം സംജാതമാകുന്നതിന് വേണ്ടിയാണ് പശ്ചാത്താപത്തിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രത്യേക ദിനമായി ആചരിക്കുന്നതെന്ന് സഭ വ്യക്തമാക്കി. ഈ വർഷത്തെ വിശുദ്ധവാരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മാർച്ച് 26ന് പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കുവാൻ മ്യാൻമറിലെ കത്തോലിക്ക മെത്രാന്മാർ തീരുമാനമെടുത്തിരിക്കുന്നത്.
“ദൈവമക്കളെ” അഭിസംബോധന ചെയ്ത ഒരു കത്തിൽ, മ്യാൻമറിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റ് കർദ്ദിനാൾ കർദ്ദിനാൾ ബോയും, കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ബിഷപ്പ് നോയൽ സോ നൗ ആയും ചേർന്ന്, പീഡിതരായ അവരുടെ ജനതയ്ക്കുവേണ്ടി ഈ അഭ്യർത്ഥന നടത്തുന്നു. “കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം,” “വിശുദ്ധ നോമ്പുകാലം പ്രായശ്ചിത്തത്തിനും ഹൃദയ പരിവർത്തനത്തിനും ദൈവവുമായുള്ള അടുത്ത ബന്ധത്തിനും കൂടുതൽ പരിശ്രമിക്കേണ്ട സമയമാണ്” എന്നും കത്തോലിക്കരെ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ദാനധർമ്മത്തിനും വിളിക്കുന്ന സമയമാണെന്നും അവർ പറയുന്നു.
ലോകത്ത് സമാധാനം സംജാതമാകാൻ പ്രാർത്ഥിക്കേണ്ടതുണ്ട്. ഈ വിശുദ്ധ കാലത്ത് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ ചെയ്യാൻ കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും മ്യാൻമറിലും സമാധാനത്തിനായി നാം പ്രത്യേക പ്രാർത്ഥനകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈനംദിന ജീവിതത്തിൽ സ്നേഹം, കാരുണ്യം, പരസ്പര ധാരണ എന്നിവയുടെ പ്രായോഗിക ജീവിതത്തിലൂടെയാണ് സമാധാനം കെട്ടിപ്പടുക്കുന്നതെന്ന് ലെയോ പാപ്പ ഓർമ്മിപ്പിക്കുന്നു. നോമ്പുകാലത്ത്, മ്യാൻമറിലെ ബിഷപ്പുമാർ എല്ലാവരോടും പ്രാർത്ഥന തുടരാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ മ്യാൻമറിനും ലോകത്തിനും ദൈവം സമാധാനം നൽകുകയും ഐക്യത്തിലും പരസ്പര ധാരണയിലും പുരോഗതിയുണ്ടാക്കുകയും ചെയ്യും. മാർച്ച് 26നു ഉപവാസം അനുഷ്ഠിക്കാനും ത്യാഗങ്ങളും സഹനങ്ങളും യേശുക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്തു ഹൃദയങ്ങളുടെ പരിവർത്തനത്തിനു സമർപ്പിക്കാനും മെത്രാൻ സമിതി ആഹ്വാനം ചെയ്തു. 2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു സൈന്യം അധികാരം പിടിച്ചതോടെയാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറായത്.
