കൊല്ലം: SIR പട്ടികയിൽ പേരു വിട്ടുപോയവരെ കണ്ടുപിടിച്ച് ഫോം 6 പുരിപ്പിച്ച് പട്ടികയിൽ ചേർക്കാനുള്ള കൊല്ലം രൂപതാ രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനപ്രകാരം പേരു ചേർക്കലിൻ്റെ തീവ്രയജ്ഞ പരിപാടിയുടെ രൂപതാ തല ഉത്ഘാനം വാടി st ആൻ്റെണി പള്ളിയിൽ വച്ച് കൊല്ലം രൂപതാ വികാരി ജനറൽ മോ ബൈജു ജൂലിയാൻ പള്ളി കൈക്കാരൻ ജോസഫിന് ഫോറം 6 ൻ്റെ പകർപ്പ് നൽകി നിർവഹിച്ചു.
BCC തലത്തിൽ എല്ലാ ഇടവകകളിലും യൂണിറ്റുകളിൽ അൽ മായ സംഘടനകളുടെ സഹകരണത്തോടെയാണ് വീടു വീടാന്തരം കയറി വോട്ടർ പട്ടികയിൽ വിട്ടുപോയവരെ കണ്ടുപിടിച്ചു Blo മാർ വഴിയും QSS S ൽ തുടങ്ങിയ ഹെൽപ് ഡെസ്ക് വഴിയും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നത്. വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ടതിൻ്റെ പ്രാധാന്യം കൊല്ലം രൂപതാജനറൽ മിനിസ്ടി കോ ഓർഡിനേറ്റർ ഫാ Ad ജോസ് സെബാസ്റ്റ്യൻ വിശദീകരിച്ചു. കൊല്ലം രൂപത രാഷ്ട്രീയ കാര്യ സമിതി കൺവീനർ അഡ്വ ഫ്രാൻസിസ് ജെ നെറ്റൊ KRLCC അംഗങ്ങളായ എസ് മിൽട്ടൻ , ലറ്റീഷ്യ മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു

