പുനലൂർ: ഈ വലിയ നോമ്പുകാലത്ത് സമാധാനത്തിനും സഹവർത്തിത്വനുമായി കൈകോർക്കാമെന്ന ആഹ്വാനവുമായി കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലെൻ്റൻ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പുനലൂർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. കൂടൽ സെൻ്റ് ജൂഡ് ദേവാലയത്തിൽ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്.
സഭയുടെ സാമൂഹ്യ പ്രവർത്തന രംഗം പ്രകൃതി പരിപാലനത്തിനുമായി കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത പിതാവ് തൻ്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.എസ്.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. വിനീത് ബെനഡിക്ട്, കൂടൽ സെൻ്റ് ജൂഡ് ചർച്ച് വികാരി ഫാ. മൈക്കിൾ ബെനഡിക്ട്, ഫാ. തോമസ് വിനോദ്, ഫാ. സാജൻ തങ്കച്ചൻ, അബീഷ് ആൻ്റണി, എബി ജോർജ്, സജോ ജോയി, ജെസ്വിൻ ജോസ്, ജിൻസ് മോൻ ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.






