ചാരുംമൂട്: പുനലൂർ രൂപതയിലെ ചാരുംമൂട് ശൂരനാട് കൊഴുവല്ലൂർ ഫൊറോനാകളിലെ
അടിസ്ഥാന സഭാ സമൂഹത്തിന്റെ പരിശീലന പരിപാടിമാർച്ച് 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ ചാരുംമൂട് സെന്റ് മേരിസ്ദേവാലയത്തിൽ വച്ച് നടത്തി . പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സംഗമത്തിന് പുനലൂർ രൂപത ബിഇസി എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ.അജിത്ത് കെ സി സ്വാഗതം ആശംസിച്ചു. ചാരുംമൂട് ,ശൂരനാട് ,കൊഴുവല്ലൂർ ഫോറോനകളിലെ വിവിധ ഇടവകകളിൽ തിരഞ്ഞെടുക്കപ്പെട്ട അജപാലന സമിതിയിലെ ആറു ശുശ്രുഷ പ്രതിനിധികളും സെക്രട്ടറി, ഖജാൻഞ്ചി, കോർഡിനേറ്റർ എന്നിവരും പങ്കെടുത്തു.
പരിശീലന പരിപാടിക്ക് ആലപ്പുഴ രൂപതാംഗം റവ .ഫാദർ ജോൺസൺ പുതിയവീട്ടിൽ ,ശ്രീ മാത്യു ലിച്ചൻ റോയ് എന്നിവർ ക്ലാസുകൾ നയിച്ചു. റവ .ഡോ.അജിത്ത് കെ സി, മിനിസ്ട്രിചീഫ് കാർഡിനേറ്റർ റവ .ഫാദർ ബെനഡിക്ട് ജെ തെക്കുവിള,ബിഇസി ആനിമേറ്റർ സിസ്റ്റേഴ്സ് സംഗമത്തിനുവേണ്ട ക്രമീകരണങ്ങൾ നടത്തി. റവ.ഫാദർ സ്റ്റീഫൻ ദാസ്, ചാരുംമൂട് സെന്റ് മേരീസ് ഇടവക വികാരി സന്നിഹിതനായിരുന്നു. സംഗമത്തിൽ സംബന്ധിച്ച എല്ലാവർക്കും ശ്രീ ബോസ് കൊട്ടാരക്കര നന്ദി അറിയിച്ചു


