അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ2026 മാർച്ച് 3 4 തീയതികളിൽ പള്ളോട്ടിയൻ ആനിമേഷൻ സെൻറർ നാഗ്പൂരിൽ വച്ച് നടന്നു. മൂന്നാം തീയതി രാവിലെ ദിവ്യബലിയോട് കൂടി ആരംഭിച്ചു. നാഗ്പൂർ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ഗൊൺ സാൽവോസ് വി. ബലിക്ക് നേതൃത്വം കൊടുത്തു.
പുനലൂർ ബിഷപ്പ് മോസ്റ്റ് റവ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ദേശീയ കൗൺസിൽ ഉദ്ഘാടനം ചെയ്തു കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു. മൂന്ന് പ്രധാനപ്പെട്ട സെഷനുകളാണ് രണ്ട് ദിവസത്തെ കൗൺസിലിൽ ഉണ്ടായിരുന്നത് ഗോഹട്ടി രൂപതയുടെ മുൻ ബിഷപ്പ് എമിറത്യൂസ് മോസ്റ്റ് റവ. തോമസ് മേനംപറമ്പിൽ രണ്ട് സെഷനുകൾ നയിച്ചു.
വിഷയം
അടിസ്ഥാന തലത്തിൽ സമാധാനം സൃഷ്ടിക്കുന്നതിന് അടിസ്ഥാന സഭാ സമൂഹങ്ങൾ ഉപകരണങ്ങളായി മാറണം ഒരു മണിക്കൂർ നീളുന്ന രണ്ട് സെഷനുകൾ പിതാവ് നയിക്കുകയും കൗൺസിൽ അംഗങ്ങളെ പ്രചോദിപ്പിക്കുകയും പ്രവർത്തിക്കുവാൻ വേണ്ട ഊർജ്ജം പകരുകയും ചെയ്തു തൻറെ പ്രഭാഷണത്തിനിടയിൽ നോർത്ത് ഈസ്റ്റ് പ്രദേശത്തെ പ്രശ്നങ്ങളും അത് പരിഹരിക്കുവാൻ വേണ്ട നടപടിക്രമങ്ങളും ചെയ്ത കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. എപ്രകാരമാണ് സമൂഹത്തിൽ സമാധാനം കൈവരിക്കേണ്ടതെന്നും അടിസ്ഥാനസഭാ സമൂഹങ്ങൾ അതിലുള്ള പങ്ക് എന്തായിരിക്കും എന്നും വളരെ വിശദമായി അദ്ദേഹം സംസാരിച്ചു
സിക്കിമിലെ BEC കോഡിനേറ്റർ ; ശ്രീ മഹേന്ദ്ര ഗുരുങ്ങ്
എപ്രകാരമാണ് സിക്കിമിൽ സഭാസമൂഹം വളർന്നുതെന്നും വളർച്ചയിൽ ഉണ്ടായ പ്രയാസങ്ങളും അനുഭവങ്ങളും അതിനെ തരണം ചെയ്യുവാൻ സിക്കിമിലെ സഭാ തനയരും സഭാംഗങ്ങളും ചെയ്ത സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി
ഭാരത സഭയിലെ ബിഇ സി കളുടെ പ്രവർത്തനങ്ങളിൽ
25 വർഷമായി ബംഗാൾ ജാർഖണ്ഡ് ബീഹാർ സിക്കിം ഡാർജെലിംഗ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന റവ സി ക്രിസ്റ്റിൻ ജോസഫ്
ഇതേ വിഷയത്തിൽ മുന്നാമത്തെ പ്രഭാഷണം നടത്തി
സിസിബിഐയുടെ പാസ്റ്ററൽ പ്ലാൻ 2033
അവതരിപ്പിക്കുകയും ഓരോ പ്രദേശവും കൈവരിക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും 14 സെക്രട്ടറിമാരെയും പിതാക്കന്മാരെയും അലമായവരെയും പറഞ്ഞു മനസ്സിലാക്കുകയുണ്ടായി 14 റീജണുകളിൽ നിന്നും റിപ്പോർട്ടുകൾ അവതരിപ്പിച്ചു മുൻനിർത്തി 2029 വരെ കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ഇപ്പോൾ നേടിയ ലക്ഷ്യങ്ങളും ഇനി വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഓരോ റീജിയൻ ബിസി സെക്രട്ടറിമാരും അവരുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു രണ്ടാം ദിവസം വൈകിട്ട് മുൻ ബിഎസ്സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് എമിറത്യൂസ് ഇഗ്നേഷ്യസ് ഗ്രാനസ് സമാപന പ്രഭാഷണം നടത്തി
ദേശീയ കൗൺസിൽ വെകിട്ട് 4.40 ന് സമാപിച്ചു
ദേശീയ ബി ഈ സി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജോർജ് ജേക്കബ് പാലക്ക പറമ്പിൽ SAC , കമ്മീഷൻ അംഗങ്ങളായ മോസ്റ്റ് റവ. ജെറോൽഡ് ജോൺ മത്തിയാസ്
മോസ്റ്റ് റവ. ഇഗ്നേഷ്യസ് മസ്കിരാനസ് മോസ്റ്റ് റവ നിരഞ്ജൻ സുൽസിഗ് തുടങ്ങി 13 പിതാക്കന്മാർ വൈദികർ സന്യസ്തർ അൽമായർ എന്നിങ്ങനെ 60 പേരോളം ദേശീയ കൗൺസിലിൽ പങ്കെടുത്തു.

BEC ദേശീയ കമ്മീഷൻ ചെയർമാൻ
പുനലൂർ ബിഷപ്പ് മോസ്റ്റ് റവ. ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ
കേരള റീജിയൻ
BEC കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ
നാഷണൽ സർവീസ് ടീം അംഗങ്ങളായ
റവ സി ലാൻസിൻ
ശ്രീ മാത്യു ലിഞ്ചൻ റോയ് –
അസോ. സെക്രട്ടറി
ശ്രീമതി ജ്യോതി മോൾ സോണി
അസോ. സെക്രട്ടറി
ശ്രീ ജോ അമ്പലത്തിങ്കൽ മീഡിയ ഡെസ്ക് മെമ്പർ
എന്നിവർ ദേശീയ കൗൺസിലിൽ പങ്കെടുത്തു

