തോപ്പുംപടി: ആശുപത്രികളുടെയും നേഴ്സുമാരുടെയും മധ്യസ്ഥനായ വി.ജോൺ ഓഫ് ഗോഡിന്റ തിരുനാൾ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി എം.എൽ.എ. ശ്രീ. കെ. ജെ മാക്സി രക്തദാനം ജീവ ദാനത്തിനു തുല്യമാണ് എന്ന് പറഞ്ഞുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു. നിരവധി ഇടവകാംഗങ്ങളും യുവജനങ്ങളും രക്തദാന ക്യാമ്പിന്റെ ഭാഗമായി. കൂടാതെ വനിതാദിനമായതിനാൽ അന്നേ ദിനം രക്തം ദാനം ചെയ്ത എല്ലാ വനിതകളെയും ആദരിച്ചു.
കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് ഡയറക്ടർ ഫാ.എബിൻ സെബാസ്റ്റ്യൻ, 67-ാം ഡിവിഷൻ കൗൺസില൴ ജോസഫ് സുമിത്, കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ മെൽട്ടസ് കൊല്ലശ്ശേരി, ഡാനിയ ആൻറണി, ബ്ലഡ് ഡൊണേഷൻ ഇൻചാർജ്( ലൂർദ് ഹോസ്പിറ്റൽ) സിസ്റ്റർ ജോസ്ന,
മാത്യു സിജോ, അക്ഷയ് ആന്റണി, ജെസ്വെൽ സനോറീറ്റ എന്നിവർ സംസാരിച്ചു.

