കൊല്ലം: കെ ആർ എൽ സി ബി സി വിമൺസ് കമ്മീഷൻ കൊല്ലം രൂപത ഘടകത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം, കൊല്ലം രൂപത വികാർ ജനറൽ റവ.ഡോ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു. വിമൻസ് കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വനിതാദിന സന്ദേശം നൽകിയത് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടിമേയർ ഡോക്ടർ ഉദയ സുകുമാരൻ ആയിരുന്നു.
സംഘടനയുടെ ആധ്യാത്മിക ഉപദേഷ്ടാവ് റവ.ഫാദർ ജോളി എബ്രഹാം ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ഇസബല്ല ജെ, പ്രീത ജെ എന്നിവരെ യോഗത്തിൽ ആദരിച്ചു. സംഘടന നേതാക്കളായ റീത്ത ദാസ്, വത്സല ജോയ്, പ്രീത ജോസ്, സുനിത തങ്കച്ചൻ,മേരിക്കുട്ടി, വിമല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

