പുനലൂർ: പുനലൂർ രൂപതയിലെ പുനലൂർ, ആയൂർ ഫൊറോനാകളിലെ അടിസ്ഥാന സഭാ സമൂഹത്തിന്റെ പരിശീലന പരിപാടി, മാർച്ച് 7 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽനോട് ചേർന്നുള്ള നവതി ഹാളിൽ വച്ച് നടത്തി .
സംഗമം പുനലൂർ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പുനലൂർ രൂപത മെത്രാൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗമത്തിന് പുനലൂർ രൂപത ബിഇസി എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ.അജിത് കെ സി സ്വാഗതം ആശംസിച്ചു.
പുനലൂർ ആയുർ ഫോറോനകളിലെ വിവിധ ഇടവകകളിൽ തിരഞ്ഞെടുക്കപ്പെട്ട അജപാലന സമിതിയിലെ ആറു ശുശ്രുഷ പ്രതിനിധികൾക്കും സെക്രട്ടറി, ഖജാൻഞ്ചി, കോർഡിനേറ്റർ എന്നിവർക്കുള്ള പരിശീലന പരിപാടിക്ക് നെയ്യാറ്റിൻകര രൂപതാംഗം റവ മോൺ. റൂഫസ് പയസ് ലിയോൺ ക്ലാസ്സുകൾ നയിച്ചു. റവ .ഡോ.അജിത് കെ സി, മിനിസ്ട്രിചീഫ് കാർഡിനേറ്റർ റവ .ഫാദർ ബെനഡിക്ട് ജെ തെക്കുവിള,ബിഇസി ആനിമേറ്റർ സിസ്റ്റേഴ്സ്
സംഗമത്തിനുവേണ്ട ക്രമീകരണങ്ങൾ നടത്തി. റവ .ഫാദർ ജോസ്, ഉമ്മന്നൂർ ഇടവക വികാരി
സന്നിഹിതനായിരുന്നു. സംഗമത്തിൽ സംബന്ധിച്ച എല്ലാവർക്കും ഡോ.ജോജോ നന്ദി അറിയിച്ചു.



