കൊച്ചി: കേരള കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾക്കു ആദരം അർപ്പിച്ചു. കെസിബിസി കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ വെച്ച് കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് എന്നിവർ ചേർന്ന് മേയറെ പൊന്നാട അണിയിച്ചു.
കൊച്ചിയുടെ സമഗ്രവികസനം സാധ്യമാക്കാൻ മേയർക്ക് കഴിയട്ടെയെന്ന് കെസിബിസി സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആശംസിച്ചു. കെസിബിസിക്കും പിഒസിക്കും മേയർ നന്ദിയർപ്പിച്ചു. കൊച്ചിയുടെ വികസനത്തിനും വിവിധ പ്രശ്നങ്ങളുടെ പരിഹാര ത്തിനുമുതകുന്ന പദ്ധതികളും നിർദേശങ്ങളും സമർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും ഡിപ്പാർട്ടുമെൻ്റുകളുടെ ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.

