എറണാകുളം: വടുതല ഹോളി ഫാമിലി യുറേഷ്യന്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ 79-ാം വാര്‍ഷികാഘോഷം ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്‍ ചെയര്മാന് ബെനഡിക്റ്റ് സിമേതി മുഖ്യപ്രഭാഷണം നടത്തി. ഫിലിം എംപ്ലോയീസ് ഫെഡറേഷന് (ഫെഫ്ക) ആക്റ്റിംഗ് സെക്രട്ടറി സോഹന്‍ സീനുലാല്‍ മുഖ്യാതിഥിയായിരുന്നു.
അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് സാംലി മൃദുല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റോബര്‍ട്ട് ഡി. അല്‍മേഡ, പ്രധാന അധ്യാപിക ഡെല്‍ന ഡയസ്, കോര്പറേഷന് കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, യുണൈറ്റഡ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജോസഫ് ഡിസൂസ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി ആന്‍ഡ്രൂ കൊറയ, ചേരാനല്ലൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് ജിനീഷ് എം.എം, ഡോ. സി. നജീബ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് ട്രഷറര്‍ പീറ്റര്‍ കൊറയ, സ്കൂള്‍ ലീഡര്‍ മേരി റിയ റോസ്, യുണൈറ്റഡ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ലാര്സണ് ന്യൂനസ്, സീനിയര്‍ ടീച്ചര്‍ ഷാരോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.

