പാലാരിവട്ടം : കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 214-)മത്തെ വീടിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും കൊച്ചി ബിഷപ്പ് ഡോക്ടർ ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു ചെയർപേഴ്സൺ കെസിയ ജോസഫ് തെരുവി പറമ്പിൽ മുഖ്യാതിഥിയായിരുന്നു.
ഈ ഭവന നിർമ്മാണത്തിന് വേണ്ട സഹായം നൽകിയ നോവൽറ്റി ടെക്സ്റ്റൈൽസ് ഉടമകളായ പോൾ ജോർജും & കാവ്യ പോളും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു . കൗൺസിലർ സുമിത് ജോസഫ്, സെന്റ് സെബാസ്റ്റ്യൻ ഇടവക സഹ വികാരി ഫാ. എബിൻ സെബാസ്റ്റ്യൻ ,റീജിയണൽ കൗൺസിലർ സിസ്റ്റർ മേരി സക്കറിയ,അർപ്പിത കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ സുനിത മിഞ്ച്, സിസ്റ്റർ മേരി എബ്രഹാം, ടി. എം. റിഫാസ്, ലില്ലി പോൾ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
തോപ്പുംപടിയിൽ ഒന്നര സെന്റിലാണ് മനോഹരമായ ഈ വീട് പൂർത്തീകരിച്ചിരിക്കുന്നത്. സർക്കാർ സഹായത്തോടെ വീട് നിർമ്മാണം ആരംഭിച്ചെങ്കിലും രോഗവും, കടക്കണിയും ജപ്തി നടപടി ഭീഷണിയിലും പെട്ട് ദുരിതമനുഭവിച്ച ഒരു കുടുംബത്തിനാണ് ഈ വീട് പൂർത്തീകരിച്ച് നൽകിയതെന്ന് ചക്കാലക്കൽ പറഞ്ഞു.

