കൊച്ചി: രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. സിറോമലബാർ സഭാ ആസ്ഥാന കാര്യാലയമായ മൗണ്ട് സെയ്ന്റ് തോമസിലെത്തി മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർചർച്ചകൾക്കായി കേരളത്തിൽ നിന്നൊരു സംഘം അടുത്തയാഴ്ച ഡൽഹി സന്ദർശിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ച ന്ദ്രശേഖർ, വൈസ് പ്രസിഡൻ്റ് അഡ്വ. ഷോൺ ജോർജ്, ട്വൻ്റി 20 പ്രസിഡൻ്റ് സാബു ജേക്കബ് എന്നിവരും കൂടിക്കാഴ്ച യിൽ പങ്കെടുത്തു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണു കേന്ദ്രസർക്കാരിൻ്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് ഔദ്യോഗികമായി വത്തിക്കാനോട് വീണ്ടും ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

