കൊല്ലം : കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് തിരുമേനിയുടെ 34-ാംമത് ചരമവാർഷിക ദിനാചരണം കൊല്ലം രൂപത സപ്തദിന പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം ദൈവ ദാസൻ ജെറോം അവസാന കാലയളവുകളിൽ വിശ്രമ ജീവിതത്തിനായി തിരഞ്ഞെടുത്ത കൊട്ടിയം സെൻറ് ജോസഫ് പ്രീസ്റ്റ് ഹോമിലെ ദൈവാലയത്തിൽ ദിവ്യബലിയർപ്പണത്തോട് കൂടി ആരംഭിച്ചു.
കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതൻ മോൺ. ജോർജ് മാത്യു ദിവ്യബലിക്ക് മുഖ്യ കാർമികനായിരുന്നു , തുടർന്ന് ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രാർത്ഥനകളും നടത്തി. കൊല്ലം രൂപത വികാരി ജനറൽ മോൺ . ബൈജു ജൂലിയൻ, മോൺ . ഹോറസ് വേഗസ്, ഫാദർ റ്റോമി കമാൻസ് , എന്നിവർ സംസാരിച്ചു, 23-ാം തീയതി ജെറോം തിരുമേനിയാൽ സ്ഥാപിതമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെയിൻ്റ് തെരേസാസിൻ്റെ ഉമയനല്ലൂരിലെ ജനറലേറ്റിൽ വച്ച് സ്മൃതിദീപം എന്ന പരിപടിയും, ദീപം തെളിയിക്കൽ നടക്കും, തുടർന്ന്,ബിഷപ്പ് ജെറോം അനുസ്മരണ പ്രാർത്ഥനയും, 24 -ാം തീയതി ചൊവ്വാഴ്ച ദൈവദാസൻ ജെറോം പിതാവിനാൽ സ്ഥാപിതമായ പുനലൂർ സെയിൻ്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ അനുസ്മരണ സമ്മേളനം പുനലൂർ രൂപതാ അദ്ധ്യക്ഷൻ റവ. ഡോക്ടർ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം നിർവ്വഹിക്കും.
25-ാം തീയതി ബുധനാഴ്ച മാവേലിക്കര ഇൻഫന്റ് ജീസസ് ഐ സി എസ് സ്കൂളിൽ ‘”ബിഷപ് ജെറോമും വിദ്യാഭ്യാസ ദർശനങ്ങളും'” എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാഭ്യാസ സെമിനാർ കൊല്ലം രൂപതയുടെ മുൻ അദ്ധ്യക്ഷൻ റവ. ഡോക്ടർ. സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ജെറോമിന്റെ സ്വർഗ്ഗീയ യാത്രാദിനമായ ഫെബ്രുവരി 26-ാം തീയതി വ്യാഴാഴ്ച ദൈവദാസൻ ബിഷപ് ജെറോംമിൻ്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന തങ്കശ്ശേരി ഇൻഫന്റ് ജീസ്സസ് കത്ത്രീഡലിൽ രാവിലെ ഏഴിന് സെയിൻ്റ് റാഫേൽ സെമിനാരി റെക്ടർ ഫാദ. സീയോനിന്റെ മുഖ്യകാർമികത്വത്തിൽ അനുസ്മരണ ദിവ്യബലി, തുടർന്ന് രാവിലെ 9 മുതൽ വൈകിട്ട് നാലു വരെ ദിവ്യകാരുണ്യ ആരാധന, ജപമാല, കരുണയുടെ ജപമാല, കുരിശിന്റെ വഴി എന്നീ പ്രാർത്ഥന ശുശ്രുകൾ വിവിത ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടക്കും.
വൈകിട്ട് 4.30ന് കൊല്ലം രൂപതാ അദ്ധ്യക്ഷൻ റവ. ഡോക്ടർ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി,തുടർന്ന് കബറിടത്തിൽ അനുസ്മരണ പ്രാർത്ഥനയും. ഫെബ്രുവരി 27 വെള്ളിയാഴ്ച കൊയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര സെമിനാർ ‘ബിഷപ്പ് ജെറോമിന്റെ സാമൂഹിക സേവന ദർശനം’ എന്ന വിഷയത്തിൽ നടക്കും. പ്രമുഖ ചരിത്രകാരനും കൊല്ലം രൂപത വൈദീകനുമായ റവ. ഫാദ. റൊമാൻസ് ആന്റണി പ്രഭാഷണം നടത്തും.
ഫെബ്രുവരി 28 -ാം തീയതി ശനിയാഴ്ച ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ മാതൃ ഇടവകയായ കോയിവിള സെയ്ൻ്റ് . ആന്റണീസ് ദൈവാലയത്തിൽ രാവിലെ 6. 30ന് അനുസ്മരണ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും, 9 മണിയ്ക്ക് കൊല്ലം രൂപത കെ.സി.വൈ.എം. ഡയറക്ടർ റവ. ഫാദർ. ജോ അലക്സ്ൻ്റെ നേതൃത്വത്തിൽ ദൈവദാസൻ ജെറോമിന്റെ മാതൃഗ്രഹത്തിൽ നിന്ന് പിതാവിൻ്റെ ഭൗതീക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന തങ്കശ്ശേരി ഇൻഫന്റ് ജീസ്സസ് കത്ത്രീഡലിലേക്ക് ദൈവദാസൻ ജെറോം സ്മരണ യാത്ര നടക്കും.
യാത്ര കൊല്ലം രൂപത പ്രോക്യുറേറ്റർ റവ.ഫാദർ. ജോളി എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യും.തങ്കശ്ശേരി ഇൻ്ഫൻ്റ് ജീസ്സസ് കത്തീഡ്രലിൽ സ്മരണയാത്രയെ രൂപത ജുഡീഷ്യൽ വികാർ റവ. ഫാദർ ക്രിസ്റ്റ്ഫർ ഹെൻ്റി സ്വീകരിക്കും.തുടർന്ന് സമാപന സന്ദേശം എഡ്യൂക്കേഷൻ സെക്രട്ടറി റവ. ഫാദർ. ബിനു തോമസ് നൽകും. സപ്തദിന പരിപാടികളുടെ സമാപന പ്രാർത്ഥനയും ആശിർവാദവും കൊല്ലം രൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ റവ. ഫാദർ. ജോസ് സെബാസ്റ്റ്യൻ നിർവഹിക്കും.
ദൈവദാസൻ ജെറോം മരിയസിന്റെ 34-ആം ചരമവാർഷികചരണത്തിന്റെ ഭാഗമായി കൊല്ലം രൂപത സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം രൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്യുന്നു വികാരി ജനറൽ മോൺ.ബൈജു ജൂലിയൻ,മോൺ.ജോർജ് മാത്യു, ഫാ. ടോമി കമാന്സ് തുടങ്ങിയവർ സമീപം-ദീപിക
Rona Rebeiro





