എറണാകുളം: സെന്റ് വിന്‍സെന്റ് ഡി പോള്‍ വരാപ്പുഴ അതിരൂപത സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ഇടവകാംഗം ടി.എം. ജോസഫാണ് പ്രസിഡന്റ്. മറ്റു ഭാരവാഹികള്‍: കെ.വി. ആന്റണി കുറ്റിശേരി, റോക്കി രാജന് പുല്ലുപറമ്പില്‍ (സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍), പയസ്. പി.ജെ പഴങ്കാട്ട് (വൈസ് പ്രസിഡന്റ് ആന്‍ഡ് ഓഫീസ് അഡ്മിനിസ്ട്രേഷന്), നെല്സന് കൊറയ അമ്പാട്ട് (ജനറല്‍ സെക്രട്ടറി), ഫ്രാന്‍സിസ് ജോസഫ് ചെമ്പകംവിള (ട്രഷറര്‍),
റോയ് റിപ്പണ്‍ മുട്ടുരുത്തില് (പ്രൊജക്റ്റ്ഓഫീസര്), എമിലി സൈമണ്‍ കൂമ്പയില്‍ (എഡ്യുക്കേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഫോര്മേഷന് ഓഫീസര്‍), ബില്‍ഫി. വി. സെബാസ്റ്റ്യന്‍ പുത്തന്‍വീട്ടില്‍ (വനിത ആനിമേറ്റര്‍), അഡ്വ. ആന്റണി ബെനഡിക്ട് ചെറിയപാട്ടപ്പറമ്പില് (പബ്ലിക് റിലേഷന്‍സ് ഓഫീസര്‍), റെക്സ് സേവ്യര്‍ അമ്പലത്തുംപറമ്പില്, ഷിബു ജോയ് കാനപ്പിള്ളി, ജെറി ജോസഫ് പനക്കപ്പറമ്പില്‍, ജോസഫ് ജെയിംസ് കെ.ജി കൊടുവേലിപറമ്പില്‍, ജെസ്റ്റിന് .കെ.ജെ. കൂട്ടുങ്കല്‍, ജോര്‍ജ് തട്ടാശേരി(ജോയിന്റ് സെക്രട്ടറിമാര്‍), റൂബന്‍ വിക്ടര്‍ കുരുവിമുകള്‍ (യൂത്ത് ആനിമേറ്റര്‍), ഷാല്‍ബി തോംസണ്‍ (വനിതാ പ്രതിനിധി), മെറിന് സാന്ദ്ര (യുവജന പ്രതിനിധി).
എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ജൂഡ് മംഗള്‍രാജ് പ്രസിഡന്റ് ടി.എം. ജോസഫിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബോര്‍ഡ് അംഗങ്ങള്‍ പ്രസിഡന്റിനുമുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങില്‍ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, വരാപ്പുഴ അതിരൂപത സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആത്മീയ ഉപദേഷ്ടാവ് മോണ്‍. ക്ലീറ്റസ് പറമ്പലോത്ത്, മുന്‍ പ്രസിഡന്റുമാരായ കെ.കെ. റാഫേല്‍ കളത്തിവീട്ടില്‍, ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി, കെ.വി. ആന്റണി കുറ്റിശേരി, റോക്കി രാജന്, കൊച്ചി സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് പി.ടി. മാനുവല്‍, ഏരിയ കൗണ്‍സിലുകളുടേയും കോണ്ഫ്രന്സുകളുടേയും പ്രതിനിധികളായ ആന്റണി ഇണ്ടിയില്, സിസ്റ്റര്‍ ബീന. പി.എ എന്നിവരും സംബന്ധിച്ചു.
പുതിയ ബോര്‍ഡ് അംഗങ്ങള്‍ക്കായി വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിലെ ചാപ്പലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിച്ചു.വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സില്‍ 1954ല്‍ സ്ഥാപിതമായതാണ്.




