ന്യൂഡൽഹി : ലോകമെമ്പാടുമുള്ള യൂട്യൂബ് ഉപഭോക്താക്കളെ വലച്ച്കൊണ്ട് യൂട്യൂബ് പണിമുടക്കി. ബുധനാഴ്ച രാവിലെയാണ് യൂട്യൂബ് ആപ്പും വെബ്സൈറ്റും ആഗോളതലത്തിൽ പണിമുടക്കിയത്. അമേരിക്കയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേർ യൂട്യൂബ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായി ഡൗൺ ഡിറ്റക്ടർ (DownDetector) റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഉപഭോക്താക്കൾക്ക് യൂട്യൂബ് ആക്സസ് ചെയ്യാൻ സാധിക്കുന്നില്ല. ആപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾ “സംതിങ് വെന്റ് റോങ്” (Something Went Wrong) എന്ന സന്ദേശമാണ് ലഭിക്കുന്നത്.
ബുധനാഴ്ച രാവിലെ 6:30-നും 7:30-നും ഇടയിലാണ് പരാതികൾ കുതിച്ചുയർന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങളിൽ 74 ശതമാനവും യൂട്യൂബ് ആപ്പുമായി ബന്ധപ്പെട്ടതാണ്. 16 ശതമാനം പേർ വീഡിയോ സ്ട്രീമിംഗിലെ തടസ്സത്തെക്കുറിച്ച് പരാതിപ്പെട്ടു.

