പുനലൂർ : വി. ഫ്രാൻസിസ് അസീസിയുടെ 800 മത് ചരമ വാർഷികത്തോട് അനുബന്ധിച്ച് പരിശുദ്ധ ലിയോ പാപ്പാ പ്രഖ്യാപിച്ച സവിശേഷ ജൂബിലി 2026, ഇളമ്പൽ സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ആരംഭംകുറിച്ചു. ജൂബിലി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് പരിശുദ്ധ കുർബാന അർപ്പിച്ചു തുടക്കം കുറിച്ചു. ജൂബിലിയോട് അനുബന്ധിച്ചു വി. ഫ്രാൻസിസ് അസീസിയുടെ നൊവേനയ്ക്കും തുടക്കമായി.
ദേവാലയത്തിൽ ചൊവ്വാഴ്ചകളിൽ പ്രത്യേക ശ്രുശ്രൂഷ ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിച്ചു. അഭിവന്ദ്യ പിതാവ് ജൂബിലി ലോഗോ പ്രകാശനം ചെയ്യുകയും, തണൽ മരം ആശീർവാദം നടത്തുകയും. വി. ഫ്രാൻസിസ് അസീസിയുടെ സമാധാന സന്ദേശം എല്ലായിടത്തും എത്തിക്കണമെന്ന് അറിയിക്കുകയും ചെയ്തു. എപ്പിസ്കോപ്പൽ വികാരി മോൺസിഞ്ഞോർ ജോസഫ് റോയ് വചന സന്ദേശം നൽകി. രൂപതാ ചാൻസിലർ ഫാ.റോയ് ബി സിംസൺ വി. ഫ്രാൻസിസ് അസീസിയുടെ സമാധാന പ്രാർത്ഥന ചൊല്ലി. ഫൊറോന വികാരി ഫാ ജോൺസൻ ജോസഫ്, സെൻ്റ് അലോഷ്യസ് സെമിനാരി റെക്ടർ ഫാ. വിൻസെന്റ് ഡിക്രൂസ്, ഇടവക വികാരി ഫാ രാജേഷ് ഐസക്, ബഹു. വൈദികർ സന്യസ്തർ എന്നിവർ സന്നിഹിതരായിരുന്നു.

