ചുണ്ടേൽ; കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ വയനാട് സൗത്ത് മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ ചുണ്ടേൽ സെൻറ് ജൂഡ്സ് പാരിഷ് ഹാളിൽ വച്ച് നടത്തി. ഫെറോന വികാരി ഫാദർ ജോൺസൺ അവരെവ് ഉദ്ഘാടനം ചെയ്തു. തിരുസഭയും കുടുംബസമിതിയും താങ്ങായി തണലായി കൂടെയുണ്ട് എന്ന് ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു.
വയനാട് മേഖലാ ഡയറക്ടർ ഫാദർ മാത്യു പുളിന്താനം അധ്യക്ഷതവഹിച്ചു. കുടുംബസമിതി രൂപതാ ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മേഖലാ വൈദിക സെക്രട്ടറി ഫാദർ ജെറാൾഡ്, ആനിമേറ്റർ സിസ്റ്റർ ആനി ഉഷ എസ്.സി.സി.ജി., മേഖല കോഡിനേറ്റർ ജോസ് പി. എം., ഇടവക കോഡിനേറ്റർ റോബിൻസൺ ആൻറണി, എന്നിവർ സംസാരിച്ചു. ഏകസ്ഥ വിധവ വിഭാര്യ കൂട്ടായ്മയുടെ രൂപത ആനിമേറ്റർ സിസ്റ്റർ ബ്രിജീലിയ ബി. എസ്, സെമിനാർ നയിച്ചു. നവജീവനം കൂട്ടായ്മയുടെ പ്രസിഡണ്ടായി ലൂസി ജോസഫ്, സെക്രട്ടറിയായി വത്സ, ട്രഷററായി ലില്ലി ജോർജ്, എന്നിവരെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു.

