എറണാകുളം: കലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ പുതിയ ദേവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനാഥർ, ഏകസ്ഥർ, വിധവകൾ എന്നിവരുടെ സംഗമം -“സ്നേഹ സംഗമം” സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. പോൾസൺ സിമേതി പരിപാടി ഉദ്ഘാടനം ചെയ്തു. കുരിക്കാട് സെൻ്റ് ജൂഡ് ചർച്ച് വികാരിയും കെ സി എസ് എൽ സംസ്ഥാന ജനറൽ ഡയറക്ടറുമായ റവ. ഫാ. ആൻ്റണി ലിജോ ഓടത്തക്കൽ ക്ലാസുകൾക്കും ആരാധനയ്ക്കും നേതൃത്വം നൽകി.

ഇടവക സഹവികാരിമാരായ റവ ഫാ നിബിൻ കുരിയാക്കോസ് പാപ്പാളിപറമ്പിൽ , റവ. ഫാ. റിനിൽ തോമസ് ഇട്ടികുന്നത്ത് , റവ. ഫാ. ആഷിഖ് ലെനിൻ മുക്കത്ത്, പാരിഷ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ. വിക്ടർ ജോർജ്ജ് , ജനറൽ കൺവീനർ ജോൺസൺ ജേക്കബ്, കേന്ദ്ര സമിതി ലീഡർ അലക്സ് ആൻ്റണി,ഡോ. ഗ്ലാഡിസ് തമ്പി , ജെയിംസ് എ. ജി. എന്നിവർ സംസാരിച്ചു.

