കൊല്ലം: ആത്മീയവും സംഘടനാത്മകവുമായ അന്തരീക്ഷത്തിൽ കെ.സി.വൈ.എം കൊല്ലം രൂപതയുടെ വാർഷിക സെനറ്റും 2026–28 പ്രവർത്തന വർഷത്തേക്കുള്ള രൂപതാഭാരവാഹിത്വ തിരഞ്ഞെടുപ്പും കൊല്ലം സെൻ്റ് അലോഷ്യസ് സ്കൂളിൽ വച്ച് നടന്നു. KCYM സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. അനൂപ് ജെ പാലിയോട് KCYM ലാറ്റിൻ പ്രസിഡൻ്റെ ശ്രീ. പോൾ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിവിധ യൂണിറ്റകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കെ. സി. വൈ. എം. കൊല്ലം രൂപതയുടെ നിയുക്ത പ്രസിഡന്റായി ഭാരതരാജ്ഞി യൂണിറ്റിൽ നിന്നും അലക്സ് കെ , ജനറൽ സെക്രട്ടറിയായി കാഞ്ഞിരകോട് യൂണിറ്റിൽ നിന്നും അമൽ അലോഷ്യസ് വൈസ് പ്രസിഡന്റുമാരായി കണ്ടച്ചിറ യൂണിറ്റിൽ നിന്നും അനൂപ് ബിജു, ശക്തികുളങ്ങര യൂണിറ്റിൽ നിന്നും അഞ്ചില സ്റ്റീഫൻ , ജോയിന്റ് സെക്രട്ടറിമാരായി കരിക്കുഴി യൂണിറ്റിൽ നിന്ന് ജിബിന എസ് രാജ്, ആശ്രാമം യൂണിറ്റിൽ നിന്ന് ടോണി റോബർട്ട്, മങ്ങാട് യൂണിറ്റിൽ നിന്ന് സ്നേഹ രാജു, പടപ്പക്കര യൂണിറ്റിൽ നിന്നും അനൂപ് അനിൽകുമാർ രൂപത സെനറ്റ് അംഗങ്ങളായി കുരീപ്പുഴ യൂണിറ്റിൽ നിന്നും വിപിൻ വിൽസനും പോർട്ട് കൊല്ലം യൂണിറ്റിൽ നിന്നും ജെനിഷയെയും ട്രഷററായി ഇരവിപുരം യൂണിറ്റിൽ നിന്നും നിഥിൻ എന്നിവരെയും തിരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ യുവജനങ്ങളുടെ ആത്മീയ വളർച്ചക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകുമെന്ന് അറിയിച്ചു. രൂപത ഡയറക്ടർ ഫാദർ ജോ ആൻ്റണി അലക്സ്, അസി. ഡയറക്ടർ ഫാ. ജിൻസൺ ഗ്രിഗറി ആനിമേറ്റർ സിസ്റ്റർ നിൽജ പുതിയ എന്നിവർ കെ.സി.വൈ.എം കൊല്ലം രൂപത സമിതിയെ അഭിനന്ദിക്കുകയും കഴിഞ്ഞ വർഷത്തെ പ്രവർത്തകർക്ക് നന്ദിപറയുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കുന്ന വർഷത്തെ പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്ത് യോഗം സമാപിച്ചു.

