തോപ്പുംപടി: തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ അൽമായ നേതാക്കളെയും ഇടവകയിലെ ഡോക്ടർസ്, എൻജിനീയർസ്, അഡ്വക്കേറ്റ്സ് എന്നിവരുടെയും കെ.എൽ.സി.എ അംഗങ്ങളുടെയും സംയുക്ത സംഗമം സംഘടിപ്പിക്കുകയുണ്ടായി. കൊച്ചി രൂപത ബി.സി.സി ഡയറക്ടർ ഫാ. ബെന്നി തോപ്പിൽപറമ്പിൽ ഉദ്ഘാടന കർമം നിർവഹിച്ചു.
തുറവിയോടുകൂടിയുള്ള സഭയോടുള്ള സമീപനമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത് എന്ന് അച്ചൻ പറയുകയുണ്ടായി. ഇടവക വികാരി ഫാ. ടോമി ചമ്പക്കാട് അധ്യക്ഷത വഹിച്ചു. കെ. എൽ.സി.എ കൊച്ചി രൂപത പ്രസിഡൻ്റ് ടി. എ ഡാൽഫിൻ മുഖ്യപ്രഭാഷണം നടത്തി. അൽമായ ശുശ്രൂഷ സമിതി കൺവീനർ കാസി പൂപ്പന, കെ.എൽ.സി.എ തോപ്പുംപടി യൂണിറ്റ് പ്രസിഡൻ്റ് ജോസഫ് സുമീത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സോളമൻ ആൻ്റണി, സെൻട്രൽ കമ്മിറ്റി കൺവീനർ ജോർജ്ജ് ജെയ്സൺ, ശുശ്രൂഷ സമിതി ട്രഷറർ മിനി ചാൾസ് എന്നിവർ പ്രസംഗിച്ചു. അൽമായ സംഗമത്തിൻ്റെ ഭാഗമായി ഡോക്ടർസ് ഫോറം, എൻജിനീയർസ് ഫോറം, അഡ്വക്കേറ്റ്സ് ഫോറം എന്നിവ രൂപീകരിക്കുകയും ചെയ്തു

