ആലുവ : ഇന്നലെ മംഗലപ്പുഴ സെമിനാരിയിൽ വച്ച് മഹാജൂബിലി ഇന്റർ സെമിനാരി ക്വിസ് കോമ്പറ്റിഷൻ നടന്നു. കാർമൽഗിരി സെമിനാരിയെ പ്രതിനിധീകരിച്ച് കൊച്ചി രൂപത അംഗമായ ബ്രദർ ആന്റണി നിഖിലും വരാപ്പുഴ അതിരൂപത അംഗമായ ബ്രദർ എൽട്ടനും പങ്കെടുത്തു.
പതിനൊന്നു മത്സരാർഥികൾ പങ്കെടുത്ത ക്വിസ് കോമ്പറ്റിഷനിൽ യോഗ്യത റൗണ്ടിൽ നിന്ന് അഞ്ചു ഫൈനലിസ്റ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. മംഗലപ്പുഴ, വടവാതൂർ, തൃശൂർ മേരി മാതാ, കോൾബെ, കാർമൽഗിരി സെമിനാരികൾ ആയിരുന്നു മൾട്ടി മീഡിയ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. അഞ്ച് റൗണ്ടുകൾ അടങ്ങിയ ഫൈനലിൽ കാർമൽഗിരി സെമിനാരി 125 പോയിന്റോടെ എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി.

