കണ്ണൂർ: ഇറ്റാലിയൻ ഭാഷയിലേക്ക് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളുമായാണ് സമാപന ദിവസം മുൻ കെഎസ്ഇബി ജീവനക്കാരൻ പിലാത്തറ വ്യാകുലമാതാ ദൈവാലയ ഇടവകാംഗമായ വിജയകുമാർ എത്തിയത്. കഴിഞ്ഞ വർഷങ്ങളിലായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് സമ്പൂർണ ബൈബിൾ പകർത്തി എഴുതിയിരുന്ന ഇദ്ദേഹം, ഒന്നരവർഷത്തെ പരിശ്രമത്തിലൂടെയാണ് ഇറ്റാലിയൻ ഭാഷയിലേക്ക് ബൈബിൾ പകർത്തിയെഴുതിയത്.
ഇംഗ്ലീഷ് അക്ഷരങ്ങളാണെങ്കിലും ഉച്ചാരണം തികച്ചും വ്യത്യസ്തമായ ഇറ്റാലിയൻ ഭാഷയിലേക്ക് ബൈബിൾ എഴുതി തീർക്കാൻ കഴിഞ്ഞത് ദൈവാൻനുഗ്രഹം കൊണ്ടാണെന്ന് വിജയകുമാർ പറഞ്ഞു. ബൈബിൾ കൺവൻഷൻ വേദിയിൽ വിജയകുമാറിനെ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ആദരിച്ചു.

