22 പേര്‍ക്ക് ചരിത്രപ്രതിഭ, ചരിത്രബോധി അവാര്‍ഡുകള്‍
എറണാകുളം: സഭ-സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവയില്‍ പ്രാഗല്ഭ്യം നേടിയവര്‍ക്കുള്ള കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെഎല്‍സിഎച്ച്എ) പ്രഥമ ചരിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
അന്തരിച്ച ഷെവലിയര്‍ പ്രൊഫ. എബ്രഹാം അറയ്ക്കലിന്റെ അനുസ്മരണത്തിനായി ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡിന് വിജയപുരം രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി ഡയറക്ടറും, കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന് സെക്രട്ടറിയുമായ റവ. ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ. എബ്രഹാം അറയ്ക്കലിന്റെ ബന്ധുക്കള്‍ ഡോ. സുനിത സൈമണ്‍ എം.ഡി, ഡോ. ജീവന് ജെ. അറയ്ക്കല്‍, ലാലിച്ചന്‍ അറയ്ക്കല്‍ എന്നിവരാണ് ചരിത്രഭൂഷണ്‍ അവാര്‍ഡ് സ്പോണ്സര് ചെയ്തത്.
ബിഷപ് ഡോ. മൈക്കിള്‍ ആറാട്ടുകുളം, ഫാ. ലൂയീസ് വൈപ്പിശ്ശേരി ഒസിഡി, മോണ്‍. ഡോ. അലക്സാണ്ടര്‍ വടക്കുംതല, മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍, ഡോ. ജോണ്‍ ഓച്ചന്തുരുത്ത്, മോണ്‍. റാഫേല്‍ ഒളാട്ടുപുറം, പി.സി വര്‍ക്കി, പ്രൊഫ. പി.എം.ജ്യൂസ്സേ, മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, ഡോ. ഫ്രാന്‍സിസ് പേരേപ്പറമ്പില്‍, പ്രൊഫ.ലോറന്‍സ് ലോപ്പസ്, മോണ്‍. സെബാസ്റ്റ്യന്‍ കുന്നത്തൂര്‍, ഫാ. ജോസഫ് കോയില്‍പ്പറമ്പില്‍ എസ്.ജെ, ഒ.വി.സില്‍വേരി ഓലപ്പുറത്ത്, നോര്‍ബര്‍ട്ട് ജോര്‍ജ്, ഫാ. ജോര്‍ജ് പാടശ്ശേരി, ഫാ. തോമസ് പാടശ്ശേരി, ചൂരവിള ജോസഫ്, ലോനന് പിള്ള കുരിശിങ്കല്‍, ഫാ. ജോസഫ് കോയില്‍പ്പറമ്പില്‍, ചാരങ്ങാട്ട് അച്ചോ ജോണ്‍ എന്നിവരുടെ അനുസ്മരണത്തിനായി അവരുടെ ബന്ധുമിത്രാദികളാണ് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ‘ചരിത്രപ്രതിഭ’, ‘ചരിത്രബോധി’ അവാര്‍ഡുകള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്.

ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി, പ്രൊഫ.ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, വില്‍ഫ്രഡ് പുല്ലുവിള, ജോര്‍ജ് ജെക്കോബി, മോണ്‍. ഫെര്‍ഡിനന്‍ഡ് കായാവില്‍, റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, ഫാ. റൊമാന്‍സ് ആന്റണി, പീറ്റര്‍ കുരിശിങ്കല്‍, പി. ദേവദാസ്, ഫാ. ജോര്‍ജ് അറയ്ക്കല്‍, സ്റ്റാന്‍ലി പാട്രിക്, സിസ്റ്റര്‍ ഡോ.സൂസി കിണറ്റിങ്കല്‍, എഫ്. ആന്റണി പുത്തൂര്‍ ചാത്യാത്ത്, ഫാ.നെല്‍സണ്‍ തൈപ്പറമ്പില്‍, രതീഷ് ഭജനമഠം, സിസ്റ്റര്‍ ഡോ. മേരി അന്റോണിയോ, ക്രിസ്റ്റഫര്‍ മാളിയേക്കല്‍, ജോസഫ് മാനിഷാദ്, ഫാ. രൂപേഷ് മൈക്കിള്‍, ഫാ. ജോഷി മുട്ടിക്കല്‍ എന്നിവരെ ചരിത്രപ്രതിഭ അവാര്ഡുകള്ക്കായും, മാര്‍ഷല്‍ ഫ്രാങ്ക്, ആന്റണി ചടയംമുറി എന്നിവരെ ചരിത്രബോധി അവാര്ഡുകള്ക്കായും തിരഞ്ഞെടുത്തു.
2026 ഫെബ്രുവരി 1-ന് രാവിലെ 11-ന് എറണാകുളം പാലാരിവട്ടത്ത് പിഒസിയില്‍ ചേരുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വരാപ്പുഴ മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയും ചെയ്യും. കണ്ണൂര്‍ രൂപത മെത്രാന് ഡോ.അലക്സ് വടക്കുംതല വിജ്ഞപതി പ്രഭാഷണം നടത്തും. കെഎല്സിഎച്എ പ്രസിഡന്റ് ഡോ ചാള്‍സ് ഡയസ് എക്സ് എംപി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മോണ്‍.റോക്കി റോബി കളത്തില്‍, റവ. ഡോ. ജോണ്‍ ബോസ്കോ, ഇഗ്നേഷ്യസ് തോമസ്, ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി, ഫാ.തോമസ് തറയില്‍, ജോസഫ് ജൂഡ്, റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, ജോയ് ഗോതുരുത്ത്, ഡോ. ഗ്രിഗറി പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
‘ദൈവദാസന് ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍, തിരുവിതാംകൂറിലെ പ്രേഷിത താരകം’ എന്ന ചരിത്ര ഗ്രന്ഥം ബിഷപ് ഡോ. അലക്സ് വടക്കുംതല പ്രകാശനം ചെയ്യും. എഡിറ്റര്‍ ഇഗ്നേഷ്യസ് തോമസ് പുസ്തകം പരിചയപ്പെടുത്തും. ഒസിഡി മലബാര്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.പീറ്റര്‍ ചക്യാത്ത് പുസ്തകം ഏറ്റുവാങ്ങും.
ജനുവരി 31-ന് ആരംഭിക്കുന്ന രണ്ടുദിവസത്തെ ചരിത്രകാരന്മാരുടെ മൂന്നാം കൂടിവരവ് കോട്ടപ്പുറം രൂപത മെത്രാന് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ 31-ന് വൈകിട്ട് 6-ന് ഉദ്ഘാടനം ചെയ്യും. ഡോ.ചാള്‍സ് ഡയസ് അധ്യക്ഷത വഹിക്കും. ബിഷപ് ഡോ.അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, സിസ്റ്റര്‍ ഡോ. മേരി അന്റോണിയോ, ഡയറക്ടര്‍ മോണ്‍. റോക്കി റോബി കളത്തില്‍, ജന.സെക്രട്ടറി ഡോ.ഗ്രിഗറി പോള്‍, സെക്രട്ടറി മാത്തച്ചന് അറയ്ക്കല്‍, കോ -ഓര്‍ഡിനേറ്റര്‍ ഇഗ്നേഷ്യസ് തോമസ് എന്നിവര്‍ പ്രസംഗിക്കും.
‘ചരിത്ര രചനയുടെ അകവും പൊരുളും’ (കേരള ഹിസ്റ്ററി അസോസിയേഷന് സെക്രട്ടറി ഡോ. എന്‍. അശോക് കുമാര്‍), ‘പുസ്തക പ്രസിദ്ധീകരണം ഇന്നത്തെ കാലഘട്ടത്തില്‍’ (ഷാജി ജോര്‍ജ് പ്രണത), ‘മിത്തും പാരമ്പര്യവും ചരിത്ര രചനയില്‍’ (ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്) എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 31-ന് വൈകിട്ട് 5 മുതല്‍ പിഒസിയില്‍ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനവും നടത്തുമെന്ന് കെഎല്സിഎച്എ ഭാരവാഹികളായ മോണ്‍. റോക്കി റോബി കളത്തില്‍, ഡോ.ചാള്‍സ് ഡയസ്, ഡോ.ഗ്രിഗറി പോള്‍, ജോസഫ് ആഞ്ഞിപ്പറമ്പില്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

