പാറശാല: മലങ്കര കത്തോലിക്കാ പാറശാല ഭദ്രാസന ദൈവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ ഒരു വർഷമായി നടത്തപ്പെടുന്ന നവതി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി ഒന്നിന് നടത്തും. ഒന്നിനു വൈകുന്നേരം നാലിനു ജപമാല പ്രാഥനയും 4:45ന് സന്ധ്യ നമസ്കാരവും നടക്കും.
വൈകുന്നേരം അഞ്ചിന് പാറശാല രൂപത ബിഷപ്പ് യൗസേബിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമിത്വത്തിൽ വിശുദ്ധ കുർബാന. ഇതേ തുടർന്ന് ഒൻപതു കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടത്തും തുടർന്ന് നടത്തപ്പെടുന്ന സമാപന സമ്മേളനം തോമസ് യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വികാരി ഫാ. തോമസ് ഇട്ടിക്കാ ലായിൽ അധ്യക്ഷത വഹിക്കും. ഇടവക ട്രസ്റ്റി ഡോ. വി. അനി . സ്വാഗതം ആശംസിക്കുകയും അഗസ്റ്റിൻ ജോൺ നന്ദിയർപ്പിക്കുകയും ചെയ്യും. നവതി സെക്രട്ടറി ജീന സേവ്യർ റിപ്പോർട്ട് അവതരിപ്പിക്കും. രജതജൂബിലി ആഘോഷിക്കന്ന ഇടവക മിഷണറി സിസ്റ്റർ സംപ്രീത ഡിഎമ്മിന് ആശംസ കളറിയിച്ച് ഷൈമ പ്രസംഗിക്കും

