ചങ്ങനാശേരി: കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിനു കീഴിൽ ലോകമെമ്പാടുമുള്ള യുവജന സംഘടനകളുടെ കൂട്ടായ്മയായ ഫിംക്യാപ് എന്ന സംഘടനയുടെ ഏഷ്യ ഘടകത്തിൻ്റെ ആത്മീയ ഡയറക്ടറായി സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് കമ്മീഷൻ സെക്രട്ടറിയും എസ്എംവൈഎം ഗ്ലോബൽ ഡയറക്ടറുമായ ഫാ. ജേക്കബ് ചക്കാത്ര തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യയിലുള്ള വിവിധ യുവജന കൂട്ടായ്മകളുടെ ഓൺലൈൻ മീറ്റിംഗിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചങ്ങനാശേരി അതിരൂപത വൈദികനായ ഇദ്ദേഹം തുടർച്ചയായി പത്തുവർഷം യൂത്ത് മിനിസ്ട്രിയിൽ സജീവമായി ശുശ്രൂഷ ചെയ്തു വരുന്നുണ്ടായിരിന്നു. തിരഞ്ഞെടുപ്പ് സീറോ മലബാർ സഭയ്ക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തുന്നത്.

