വത്തിക്കാൻ : ഹോങ്കോങ് രൂപതയുടെ 80 -ാം വാർഷികത്തോടനുബന്ധിച്ച്, ജനുവരി 18 ന് ഹോങ്കോങ്ങിലെ ചാർട്ടർ ഗാർഡനിൽ നടന്ന പരിപാടിയിൽ വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ പ്രഭാഷണം നടത്തി. കർത്താവ് തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിക്കുകയും നിങ്ങൾക്ക് സമാധാനം നൽകുകയും ചെയ്യട്ടെ എന്ന ആശംസയോടെയാണ് കർദിനാൾ തന്റെ വാക്കുകൾ ആരംഭിച്ചത്.
“ദൈവം നമുക്കും ഹോങ്കോങ്ങിനും നൽകുന്ന അനുഗ്രഹം യേശുക്രിസ്തുവിലുള്ള അവന്റെ വിശുദ്ധ മുഖമാണ്, അത് ദൈവീകതയും, മാനുഷികതയും നിറഞ്ഞു നിലക്കുന്ന മുഖമാണ്”, കർദിനാൾ പറഞ്ഞു. ഈ മനോഭാവത്തിൽ, ആളുകൾ “സമൂഹത്തിന് പ്രത്യാശ പകരാനും കർത്താവിന്റെ ധീരരായ സാക്ഷികളായി മാറുവാനും ” പ്രോത്സാഹിപ്പിക്കപ്പെടുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
അതിനാൽ എല്ലാവർക്കും “മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി” മാറാനുള്ള അവസരമുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ “കൃപകൾ ” വളർത്തിയെടുക്കാൻ ഹോങ്കോങ് ജനതയെ ആഹ്വാനം ചെയ്തു. ഹോങ്കോങ്ങിലെ 7.4 ദശലക്ഷത്തിലധികം സ്ഥിര താമസക്കാരിൽ, 400,000-ത്തിലധികം പേർ കത്തോലിക്കരാണ്.
