തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്.എസ്.എ സ്) ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കോർപറേഷൻ മേയർ വി.വി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. ഇതോടനുബ്ന്ധിച്ച് കല, കായികം, സാമൂഹികം, സാഹിത്യം, തൊഴിൽ മേഖലകളിൽ മികവു തെളിയിച്ച ഭിന്നശേഷിക്കാരെ ആദരിച്ചു. ലഹരിക്കെതിരെ സമൂഹത്തെ
ബോധവത്കരിക്കുന്നതിലേക്കായി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ വിജയികളായ ആറു പേർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
ജൂബിലി വർഷത്തിൽ ഭവന രഹിതരായ 100 പേർക്കു ഭവനങ്ങൾ നിർമിച്ചു നൽകുന്നതിനും ഭിന്നശേഷിക്കാരായ വ്യക്തികളെ വിവിധങ്ങളായ പദ്ധതികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെ കൊണ്ടുവരുന്നതിനുമാണു ട്രിവാൻഡ്രം സോഷ്യൽ സർവി സൊസൈറ്റി പ്രാമുഖ്യം നൽകുന്നതെന്നു ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ഗവൺമെന്റ് നൽകുന്ന വിവിധ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം ലക്ഷ്യംവച്ചുള്ള വിവിധ പ്രവർത്തനങ്ങളുമാണ് ടിവാൻഡം സോഷ്യൽ സർവിസ് സൊസൈറ്റി നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളയമ്പലം ടി.എസ്.എസ് എസ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിനു ഫാ. ആഷ്ലിൻ ജോസ് സ്വാഗതം പറഞ്ഞു. ലത്തീൻ അതിരൂപത മിനിസ്ട്രി കോ-ഓ ഡിനേറ്റർ റവ.ഡോ. ലാൻസ് കുലാസ്, സാമൂഹ്യപ്രവർകൻ മരിയ കുസെലൻ എന്നിവർ പങ്കെടുത്തു. ടി.എസ്.എസ് എസ് ഡയറക്ടർ ഫാ. ഡോണി ഡി. പോൾ നന്ദി പറഞ്ഞു.

