കോട്ടയം : കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽവച്ച് നടന്ന വിശ്വാസ പരിശീലന കമ്മീഷൻ അംഗങ്ങളുടെയും രൂപതാ ഡയറക്ടർമാരുടെയും സംയുക്ത യോഗത്തിൽ വച്ച് 2026 ലേക്കുള്ള അവധിക്കാല വിശ്വാസോത്സവത്തിനുള്ള (VFF)കൈപുസ്തകം പ്രകാശനം ചെയ്തു “വചനമേ എന്നിൽ നിറയണമേ” എന്ന സീരീസിന്റെ മൂന്നാം ഭാഗമായി ബൈബിളിൽ നിന്ന് സംഖ്യ, ലേവ്യർ, നിയമാവർത്തനം എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജസ്റ്റിൻ മഠത്തിൽപറമ്പിൽ പ്രകാശനം നിർവഹിച്ചുകൊണ്ട് അനുഗ്രഹ സന്ദേശം നൽകി , വിശ്വാസ പരിശീലന കമ്മീഷന്റെ സെക്രട്ടറി ഫാ മാത്യു പുതിയാത്ത്, ചിൽഡ്രൻ കമ്മീഷൻ സെക്രട്ടറി ഫാ അരുൺ മാത്യു, എന്നിവർ സംസാരിച്ചു. ശ്രീ ബോബൻ ക്ലീറ്റസ്, ശ്രീ ഇഗ്നേഷ്യസ് ലയോള, അഡ്വ ഷൈജു ആന്റണി എന്നിവർ കൂടാതെ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിവന്ദ്യ പിതാവ് ആശംസകളും നന്ദിയും അറിയിച്ചു.

