ബാംഗളൂർ: കോൺഫെറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) ബൈബിൾ കമ്മീഷൻ പൂനെയിൽ 2026 ജനുവരി 20 മുതൽ 22 വരെ സംഘടിപ്പിച്ച ദേശീയ ബൈബിൾ സമ്മേളനത്തിൽ ഫാദർ ലോറൻസ് കുലസിനെയും ശ്രീ. മാർട്ടിൻ സേവ്യറിനെയും ആദരിച്ചു.
പ്രശസ്ത ബൈബിൾ പണ്ഡിതനായ ഫാദർ ലൂസിയൻ ലെഗ്രാനിൽ നിന്നും, കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ബിഷപ്പ് പീറ്റർ അബീർ, ബിഷപ്പ് ജോൺ റോഡ്രിഗസ്, ബിഷപ്പ് സൈമൺ അൽമേഡ, ബിഷപ്പ് ജെയിംസ് ശേഖർ, ഇന്ത്യയിൽ നിന്നുള്ള മറ്റ് വിശിഷ്ട വ്യക്തികൾ, അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇവർ ബഹുമതി സ്വീകരിച്ചു.
ദേശീയ തലത്തിലും പ്രാദേശിക തലത്തിലും രൂപതാതലത്തിലും ഇവർ നല്കുന്ന സംഭാവനകളെ കണക്കിലെടുത്താണ് ആദരം നല്കിയത്. കേരള റീജൻ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ബൈബിൾ കമ്മിഷനാണ് ഇവരുടെ പേരുകൾ ദേശീയ ആദരവിന് ശുപാർശ ചെയ്തത്.


