കൊച്ചി: സമഗ്ര വോട്ടർപട്ടിക നവീകരണത്തിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വോട്ടർപട്ടിക പരിശോധിക്കുന്നതിന് വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ വ്യക്തികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ആയി കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ പൗരാവകാശ സംരക്ഷണ യജ്ഞം ഇന്ന് ഫോർട്ടുകൊച്ചിയിൽ കൊച്ചി രൂപത ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇന്നുമുതൽ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള സമയപരിധിയായ 22 -ാം തീയതി വരെയുള്ള ദിവസങ്ങളിൽ കൊച്ചി രൂപതയിലെ ഇടവകകൾ തോറും ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചു പൗരന്മാരെ സഹായിക്കുകയാണ് ലക്ഷ്യം .
ഹെൽപ്പ് ഡെസ്കിൽ നിന്നും കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ഫോം നമ്പർ 6 വഴി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും 18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ കെഎൽസിഎ കൊച്ചി രൂപത പ്രസിഡന്റ് ടി എ ഡാൽഫിൽ അധ്യക്ഷത വഹിച്ചു . രൂപത ഡയറക്ടർ റവ. ഫാ. ആന്റണി കുഴിവേലിൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപ്പറമ്പിൽ, ജോബ് പുളിക്കൽ , ഷാജു ആനന്ദശ്ശേരി , ആന്റണി ആൻസൽ, ആഗ്നസ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു .

