കൊച്ചി : പെരുമാനൂർ സെൻ്റ് ജോർജ്ജ് ഇടവകയിലെ, മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന വരവുകാട്ട് ‘ കുരിശു പള്ളിയും പൂർവ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേർന്നിട്ടുള്ള സിമിത്തേരിയും കൊച്ചി കപ്പൽശാല സ്ഥാപിക്കു ന്നതിനു വേണ്ടി വിട്ടു കൊടുത്ത മഹാ ത്യാഗ ത്തിൻ്റെ സ്മരണ ജനുവരി 18 ഞായറാഴ്ച ആചാരിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് അർപ്പിച്ച ദിവ്യ ബലിയ്ക്ക് വരാപ്പുഴ അതിരൂപത ചാൻസിലരും ജൂഡീഷ്യൽ വികാരിയുമായ ഫാ.എബിജിൻ അറയ് ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു ഫാ.മാർ ട്ടിൻ തൈപ്പറമ്പിൽ വചന സന്ദേശം നൽകി. തുടർന്നു നടക്കുന്ന പൊതുസ മ്മേളനം കൊച്ചി കോർ പ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ ഉൽഘാ ടനം ചെയ്യ്തു.
വരവു കാട്ടുകുരിശുപള്ളി 1674 ന് പതിറ്റാണ്ടുകൾക്കു മുൻപേ സ്ഥാപിത മായതാണ് . അന്ന് വെണ്ടുരുത്തി പള്ളിയുടെ കീഴിലായിരുന്ന വരവു കാട്ടുകുരിശുപള്ളിയും സിമിത്തേരിയും 1742 ൽ പെരുമാനൂർ ഇടവക സ്ഥാപിതമായപ്പോൾ ഇടവകയോട് ചേർക്കപ്പെട്ടു.
കൊച്ചി കപ്പൽശാലയ്ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പു നടപടികൾ 1960 മുതൽ ആരംഭിച്ചപ്പോൾ, പദ്ധതി പ്രദേശം മുഴുവൻ പെരുമാനൂർ ഇടവകയുടെ പരിധി യിലായിരുന്നു. കപ്പൽ ശാലയുടെ പ്ലാൻ അനു സരിച്ച് മർമ്മ പ്രധാനമായ ഭാഗത്തായിരുന്നു പള്ളിയും സിമിത്തേരിയും നില നിന്നിരുന്നത്.
ആയതി നാൽ അത് ഒഴിവാക്കി കപ്പൽശാല സ്ഥാപിക്കുക അസാദ്ധ്യമെന്ന് ബന്ധ പ്പെട്ടവർ അറിയിച്ചു. ആരാധനാലയമായിരുന്നതിനാൽ സർക്കാരിന് നി ർ മ്പന്ധപൂർവ്വം ഏറ്റെടു ക്കാനും ബുദ്ധിമുട്ടാ യിരുന്നു. ഇടവകാംഗങ്ങളെ സംബന്ധിച്ചിടത്തോളം , തങ്ങളുടെ വിശ്വാസവും ഭക്തിയും അലിഞ്ഞു ചേർന്നിട്ടുള്ളതും, പെരുമാനൂർ ദേശത്തിൻ്റെ തന്നെ സാംസ്ക്കാരിക കേന്ദ്രവും പഴമയും പാരമ്പര്യവുമുള്ളതായ പള്ളിയും പ്രിയപ്പെട്ടവരുടെ അന്ത്യവിശ്രമ സങ്കേതമായ സിമിത്തേരിയും ഉപേ ക്ഷിച്ചു പോരുകയെന്നത് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല.
എങ്കിലും, രാജ്യത്തിൻ്റെ പുരോഗതിയ്ക്കും ജനങ്ങളുടെ തൊഴിൽ സാദ്ധ്യതയ്ക്കും ഉപകരിക്കുന്ന ഈ മഹത് സംരംഭത്തിനു വേണ്ടി ത്യാഗ മനുഷ്ഠിക്കാൻ, അന്ന് ഇടവക വികാരിയായിരിന്ന മോൺ. ഡോ. അലക്സാണ്ടർ വടക്കുംതലയുടെ നേതൃത്വത്തിൽ , വരാപ്പുഴ അതിരൂപതാ മെത്രാപ്പോ ലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ അനുഗ്രഹാശിസുകളോടെ ഇടവകാംഗങ്ങൾ തീരുമാ നിച്ചു.ഭൂരിഭാഗവും ഇടവകാംഗങ്ങൾ ഉൾപ്പെടുന്ന 300 ൽ പരം കുടുംബങ്ങൾക്കാണ് കപ്പൽശാലയ്ക്കു വേണ്ടി തങ്ങൾ ജനിച്ച വീടും വളർന്ന നാടും ഉപേക്ഷിച്ചു പോകേണ്ടി വന്നത്.
വരവു കാട്ടുകുരിശു പള്ളിയും സിമിത്തേരിയും ത്യജിച്ചപ്പോൾ പകരം സ്ഥാപിതമായതാണ് ഇന്ന് പനമ്പിള്ളി നഗറിലുള്ള അംബികാ പുരം ദേവാലയം .1972 ജനുവരി 16ന് തങ്ങളുടെ സർവ്വസവു മായി കരുതിയിരുന്ന , ആത്മീയവും വൈകാരികവുമായ ബന്ധപ്പെട്ടിരുന്ന, പള്ളിയും സിമിത്തേരിയും അവസാനമായി വിട്ടു പേക്ഷിച്ചു പോന്ന രംഗം വികാരനിർഭരമായിരുന്നു.
മോൺ. ഡോ. വടക്കുംതല പ്രസ്തുത രംഗങ്ങളെക്കുറിച്ച് വിവരിക്കുന്നതി പ്രകാരമാണ്. ” പലരും പൊട്ടിക്കരഞ്ഞു. സിമിത്തേരിയും പള്ളിയും ചുംബിച്ച ജനങ്ങൾ, സിമിത്തേരിയിൽ മുട്ടിന്മേൽ കമിഴ്ന്നു വീണ് കണ്ണുനീരോടെ പരിപാവ നമായ ആ ഭൂമിയിൽ ചുംബിക്കുകയും അൽപം മണ്ണു വാരി കടലാസിൽ പൊതിഞ്ഞെടുക്കുകയും ചെയ്യുന്ന കാഴ്ച മർമ്മ ഭേദകം തന്നെയായിരുന്നു.”
അന്ന് വരവു കാട്ടുനിന്നും അംബികാ പുരത്തേക്കു നടത്തിയ വികാരനിർഭ രമായ പ്രയാണത്തിൻ്റെ സ്മരണയാണ് ഇന്നലെ ആചരിച്ചത്. കുരിശുപള്ളി റോഡിൻ കപ്പൽശാലയുടെ മതിലിനു സമീപം സ്ഥാപിച്ചിരിക്കുന്ന “ത്യാഗത്തിൻ്റെ സ്മാരക ” മായ കപ്പേളയിലാണ് അനുസ്മരണ പരിപാടികൾ നടന്നത്.

