കൊച്ചി:കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗസിലിന്റെ (കെആര്‍എല്‍സിസി) 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു. ജനുവരി 10, 11 തീയതികളില്‍ എറണാകുളം ആശീര്‍ഭവനില്‍ ചേര് സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു.
ഞായറാഴ്ച രാവിലെ മണിക്ക് രൂപതാതല രാഷ്ട്രീയകാര്യസമിതി റിപ്പോർട്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നട തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും നടത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടർന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ജനറല്‍ അസംബ്ലി പ്രസ്താവന അവതരിപ്പിച്ചു. കെആര്‍എല്‍സിസി സെക്രട്ടറി പ്രബലദാസ് മുന്‍ അസംബ്ലി റിപ്പോർട്ട് അവതരിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നട തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സമാപന സമ്മേളനത്തില്‍ സ്വീകരണം നല്കി.

