കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് അതിരൂപത അദ്ധ്യക്ഷനാണ്. കെസിബിസിയുടെയും കെആർഎൽസിസിയുടെയും അദ്ധ്യക്ഷനാണ്. വിജയപൂരം രൂപതാ മെത്രാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ വൈസ് പ്രസിഡണ്ടും തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ആർ ക്രിസ്തുദാസ് ജനറൽ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച വരാപ്പുഴ അതിരൂപതാ കാര്യാലയത്തിൽ വച്ചു നടന്ന മെത്രാൻ സമിതി യോഗത്തിൽ വച്ചാണ് ഇവരെ തെരഞ്ഞെടുത്തത്.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നിർദ്ദേശങ്ങൾ മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കാനും സർക്കാർ തയ്യാറാകണം.

ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവലോകനവും ആസന്നമാകുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച സമുദായത്തിന്റെ നിലപാടുകളും ചർച്ച ചെയ്തു.

ബിഷപ്പ് ആർ ക്രിസ്തുദാസ്
ഭിന്നശേഷി നിയമനത്തിന്റെ പേരിൽ തടസ്സപ്പെട്ടിട്ടുള്ള അദ്ധ്യാപക നിയമനത്തിലെ തടസ്സങ്ങൾ പരിഹരിക്കുമെന്ന സർക്കാർ നിലപാട് പ്രായോഗികമായി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെആർഎൽസിബി സി , കെആർഎൽസി സി, കെസിബിസി സംഘടനകളുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ,
കൊച്ചി രൂപതയുടെ മെത്രാനായി ചുമതലയേറ്റ ബിഷപ് ഡോ.ആൻ്റണി കാട്ടിപ്പറമ്പിൽ,നെയ്യാറ്റിൻകര രൂപതയുടെ മെത്രാനായി ചുമതലയേറ്റ ബിഷപ് ഡോ. സെൽവരാജൻ ഡി, എന്നിവരെ ആശീർഭവനിൽ നടക്കുന്ന 46-ാമത്
കെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിൽ വച്ച് കേരളത്തിലെ സഭയിലെ ലത്തീൻ സംഘടനകളുടെ പ്രതിനിധികൾ ഒരുമിച്ചു ചേർന്ന് ആദരമർപ്പിക്കുന്നു.

