എറണാകുളം: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിനു ഇന്ന് തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട്, മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ, സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.
സിനഡിന്റെ ആദ്യ ദിവസം ധ്യാനത്തിലും പ്രാർത്ഥനയിലും, പിതാക്കന്മാർ ചിലവഴിക്കും. ജനുവരി ഏഴാം തീയതി രാവിലെ ഒമ്പത് മണിക്ക് സീറോമലബാർ സഭയുട പിതാവും തലവനുമായ് മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ തിരിതെളിയിച്ചുകൊണ്ടു സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജനുവരി പത്ത് ശനിയാഴ്ച വൈകിട്ട് സിനഡ് സമ്മേളനം, സമാപിക്കും. സീറോമലബാർ സഭാ സിനഡ് ആഹ്വാനം ചെയ്തിരിക്കുനന സമുദായ ശക്തീകരണവർഷം 2026 ന്റെ സഭാതലത്തിലുള്ള ഉദ്ഘാടനം സിനഡ് പിതാക്കന്മാരുടെയും വൈദിക – സന്യസ്ത- അല്മായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജനുവരി ആറ് ചൊവാഴ്ച വൈകിട്ട് 5.30 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ നിർവഹിക്കും..

