കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ് മാതാ ഇടവകാംഗമായ ഡീക്കൻ ടോണി കുന്നത്തൂരിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന് നടക്കും. കോട്ടപ്പുറം രൂപത ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ നിന്നാണ് ഡീക്കൻ ടോണി കുന്നത്തൂർ അഭിഷിക്തനാകുന്നത്.
വൈകുന്നേരം മൂന്നര മണിക്ക് ആരംഭിക്കുന്ന തിരു കർമ്മങ്ങൾ പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും.
ഡീക്കൻ ടോണി തോമസ് കുന്നത്തൂർ 1997 ഡിസംബർ 31- തീയതി കുരിശിങ്കൽ ലൂർദ് മാതാ ഇടവക കുന്നത്തൂർ സോജൻൻ്റെയും വിൻസിയുടെയും മൂത്ത മകനായി ജനിച്ചു. പുത്തൻവേലിക്കര P.S.M.GLPS സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും V.C SH.S.S സ്കൂളിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ ശേഷം കോട്ടപ്പുറം രൂപതയുടെ കുറ്റിക്കാട് സെന്റ്.ആന്റണീസ് മൈനർ സെമിനാരിയിൽ ചേർന്നു.
ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര- ദൈവ ശാസ്ത്ര പഠനം പൂർത്തിയാക്കിയ ഡീക്കൻ ടോണിയുടെ പൗരോഹിത്യ സ്വീകരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ഇടവക വികാരി ഫാദർ ബിജു തേങ്ങാപുരയ്ക്കൽ അറിയിച്ചു.

