കൂനമ്മാവ്: സ്നേഹം വിഡോസ് വെൽഫെയർ സൊസൈറ്റിയുടെ 15ാം മത് വാർഷികം കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് പാരിഷ്ഹാളിൽ വ്യവസായ നിയമ വകുപ്പുമന്ത്രി പി. രാജീവ് നിർവ്വഹിച്ചു. പ്രസിഡൻ്റ ടോമി ചന്ദനപ്പറമ്പിൽ അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ലോറൻസ് സ്വാഗതവും കൺവീനർ സിബി തോമസ് നന്ദിയും പറഞ്ഞു.
മുഖ്യാതിഥിയായി മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, മുഖ്യ പ്രഭാഷണം മുൻ ജില്ലാ കളക്ടൻ എം.വി. ജോസഫ് ഐ എ എസ് സംസാരിച്ചു .
ഫാ.ജോബി കോഴിക്കോട്ട് ക്രിസ്തുമസ് കേക്ക് ആശീർവദിച്ചു അമ്മാർക്ക് നൽകി. ഡോ. ജോബി തോമസ്, ലിത ആൽബി, ജില്ലാ പഞ്ചായത്ത് മെംബർ ബിന്ദുജോർജ്ജ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ അനു സുനിൽ, ജോഷി കണശേരി, റോ ബിജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫാദർ ജോബി കോഴിക്കോട്ട്, ഡോ. ജോബി തോമസ് ലിത ആൽബി, ജോയ്സി ജോൺസൻ മന്ത്രി പി രാജീവ് മെമന്റോ നൽകി ആദരിച്ചു.
എൽ സി. എം എസ് വനിതാ സെകട്ടറി പോൾസി വില്ലി ഈശ്വര പ്രാർത്ഥനയും, കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജോയ്സി ജോൺസനും അവതരിപ്പിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ നിരവധി അമ്മമാർ പങ്കെടുത്തു .
ബേബി കല്ലൂർ, ടോഫി ക്ലീറ്റസ്, ഷിജ മൈക്കിൾ, ജോസി മാളോത്ത്, ജോൺസൻ മാളിയേക്കൽ, വില്ല്യം മുല്ലശേരി, ലോറൻസ് വാഴ്വേലി,ജോളി നടുവത്തേഴത്ത്, ജോണി നെടുംപ്പറമ്പിൽ ,മൈക്കിൾവേവുകാട്ട് ഫ്രാൻസീസ് സേവ്യർ, ജോണി ചുള്ളിക്കാട്ട്, ബാബു പാലക്കാപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ അമ്മാർക്കും ക്രിസ്തുമസ് കേക്ക് വിതരണവും സ്നേഹവിരുന്നും നൽകി ആദരിച്ചു.

