കൊച്ചി: ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ് ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ .സി .എ .വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണ മന്തരംഗം കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ എന്ന കവിവചനങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുന്ന രീതിയിലാണ് നമ്മുടെ ഭാരതത്തിൻറെ ഇപ്പോഴത്തെ അവസ്ഥയെന്ന് പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവുമൊക്കെ ഭരണ കർത്താക്കളുടെ ഒത്താശയോടെ നടത്തപ്പെടുന്ന ഇത്തരം ക്രൈസ്തവിരുദ്ധ ആക്രമങ്ങൾ നിർത്തലാക്കണമെന്നും ഇതിനായി ക്രൈസ്തവർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പിതാവ് ആഹ്വാനം ചെയ്തു .
സുരക്ഷിതത്വത്തിന്റെയും മതേതരത്വത്തിന്റെയും ചിന്ത ഉണർത്തിയ നാടാണ് ഭാരതമെന്നും ക്രൈസ്തവ മിഷനറിമാരും ക്രൈസ്തവരും ഭാരതത്തിന് നൽകിയ നൽകിയ സംഭാവനകൾ ആരും മറന്നു പോകരുതെന്നും പിതാവ് ഓർമിപ്പിച്ചു.ധർണ്ണക്ക് മുന്നോടിയായി KLCA വരാപ്പുഴ അതിരൂപത ആസ്ഥാനത്തുനിന്നും പ്രസിഡണ്ട് റോയ് സിക്കൂഞ്ഞയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ റാലി ഹൈക്കോടതി ജംഗ്ഷനിലെ മദർ തെരേസ സ്ക്വയറിൽ സമാപിച്ചു.
KLCA അതിരൂപത പ്രസിഡണ്ട് റോയ് ഡി ക്കൂഞ്ഞ അധ്യക്ഷത വഹിച്ച യോഗത്തിൽ KRLCC ഉപാധ്യക്ഷൻ ജോസഫ് ജൂഡ് ,ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ,ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,ട്രഷറർ എൻ.ജെ പൗലോസ് മുൻ പ്രസിഡൻറ് സി.ജെ.പോൾ,വൈസ് പ്രസിഡൻറ് ബാബു ആന്റണി, സോഷ്യ പൊളിറ്റിക്കൽ കൺവീനർ ആഷ്ലിൻ പോൾസിസ്റ്റർ നിരഞ്ജന എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡൻ്റുമാരായ എം എൻ ജോസഫ്,ഫില്ലി കാനപ്പിള്ളി,സെക്രട്ടറിമാരായ നിക്സൺ വേണാട്ട്,റോസ് മാർട്ടിൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വക്കേറ്റ് കെ എസ് ജിജോ,TA ആൽബിൻ,ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി.റോയ് പാളയത്തിൽജനറൽ സെക്രട്ടറി

