കോട്ടയം: ജൂബിലി വർഷത്തോടനുബന്ധിച്ചു, യുവ വിശുദ്ധരുടെ വിശുദ്ധിയുടെ ചരിത്രം വിളിച്ചോതുന്നതും നൂറിലധികം മറ്റു വിശുദ്ധരുടെ തിരുശേഷിപ്പുകളും വഹിച്ചുകൊണ്ടുള്ളതുമായ അനുഗ്രഹ വഴിയേ എന്ന ആത്മീയ പ്രയാണത്തിന് 2025 ഡിസംബർ 28 ഞായറാഴ്ച, കെ.സി.വൈ.എം. വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ കോട്ടയം വിമലഗിരി കത്തീഡ്രലിൽ ഉജ്ജ്വല സ്വീകരണം. വിശ്വാസികളെ ഭക്തിയുടെയും ആനന്ദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച ചടങ്ങുകൾ പ്രൗഢഗംഭീരമായ പ്രവേശന ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. 100ൽ അതികം വിശുദ്ധരുടെ തിരുശേഷിപ്പുമായി പ്രയാണം ചെയുമ്പോൾ വിശുദ്ധ കുരിശിന്റെയും പുത്തന്‍ തലമുറയിലെ വിശുദ്ധനായ കാര്‍ലോ അക്വിറ്റീസിന്റയും മറ്റു യുവ വിശുദ്ധരുടെയും തിരുശേഷിപ്പുകൾക്കും പ്രാധാന്യം നൽകുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ സ്വീകരണ പരിപാടികളിലും പ്രദക്ഷിണത്തിലും പങ്കുചേർന്നു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് പുനലൂർ രൂപത എപ്പിസ്കോപ്പൽ വികാരി മോൺ. സെബാസ്റ്റ്യൻ പൂവ്വത്തിങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയിൽ മോൺ. ഹെൻറി കൊച്ചുപറമ്പിൽ, റവ. ഫാ. അനൂപ് കളത്തിത്തറ OSJ (KCYM ലാറ്റിൻ സംസ്ഥാന ഡയറക്ടർ) എന്നിവരും സഹ കർമ്മികരായിരുന്നു. ആഘോഷമായ തിരുക്കർമ്മങ്ങളും പ്രാർത്ഥനകളും വിശ്വാസികൾക്ക് അവിസ്മരണീയമായ ആത്മീയ അനുഭവമാണ് സമ്മാനിച്ചത്. പങ്കെടുത്ത ഏവർക്കും സന്തോഷവും ആത്മീയ സമാധാനവും പകർന്ന അനുഗ്രഹീതമായ സായാഹ്നമായിരുന്നു ഇത്. സമാപന പ്രാർത്ഥനകൾക്ക് ശേഷം വിശ്വാസികൾക്ക് തിരുശേഷിപ്പുകൾ വണങ്ങാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. കെ.സി.വൈ.എം. ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, ജനറല്‍ സെക്രട്ടറി ഷെറിന് കെ. ആര് , വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ് എന്നിവരോടൊപ്പം വിജയപുരം രൂപത പ്രസിഡന്റ് അജിത്ത് അൽഫോൻസ് മറ്റ് ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി. രാവിലെ 7:30ന് ദിവ്യബലിയോടെ ആരംഭിച്ച തിരുശേഷിപ്പ് പ്രദര്‍ശനം വൈകീട്ട് 3 മണിയോടെ സമാപിച്ചു.
Trending
- കേരള റോമൻ കാത്തലിക് ലണ്ടൻ ചാപ്ലൈൻസി “പിറവി 2025”
- കെസിവൈഎം വരാപ്പുഴ അതിരൂപത സുവർണ ജൂബിലി സമാപിച്ചു
- KLCA മൈലം യൂണിറ്റ് വാർഷികം
- വേറിട്ടൊരു ക്രിസ്മസ് പുൽക്കൂട് നിർമ്മാണവുമായി പാലാരിവട്ടം കെസിയ ഹോപ് സെന്റർ
- ഓൾ കേരള സിൽവെസ്റ്റർ കരോൾ കോമ്പറ്റീഷൻ നടത്തി
- മുസിരീസ് ആംഫി തിയേറ്ററിൽ സാന്താ ഫെസ്റ്റ് 2025
- അനൂകാലിക സംഭവങ്ങൾ മതേതരത്വത്തോടുള്ള വെല്ലുവിളി – കെ. എൽ.സി .എ
- ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾ മതേതര ഭാരതത്തിന് അപമാനം- കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി
