കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം മുസിരീസ് ആംഫി തിയേറ്ററിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗം മുസരീസ് ഹെറിറ്റേജ് പ്രോജക്ട് ഡയറക്ടർ ഷാരോൺ വീട്ടിൽ ഉദ്ഘാടനം ചെയ്തു.
രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്രിസ്തീയ ഭക്തിഗാന ഗായകൻ പീറ്റർ ചേരാനല്ലൂർ വിശിഷ്ടാതിഥിയായിരുന്നു.
കിഡ്സ് എസ് എച്ച.ജി സംരംഭകർക്കായി ഒരു കോടി രൂപയുടെ ലോൺ വിതരണം ബാങ്ക് ഓഫ് ഇന്ത്യ മൂത്തകുന്നം അസിസ്റ്റൻറ് മാനേജർ ഹിമ ചന്ദ്ര് നിർവഹിച്ചു. കൊടുങ്ങല്ലൂർ വാർഡ് കൗൺസിലർമാരായ ഷൈബി ജോസഫ്, വി എം ജോണി എന്നിവരെ കിഡ്സ് ആദരിക്കുകയും, അവർ ഈ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. കിഡ്സ് അസോ. ഡയറക്ടർ ഫാ. വിനു പീറ്റർ സ്വാഗതവും കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ നന്ദിയും പറഞ്ഞു.
തൃശ്ശൂർ എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന കിഡ്സിന്റെ സംരംഭകർ തയ്യാറാക്കിയ പ്രോഡക്ടുകൾ പ്രദർശിപ്പിച്ചു. കിഡ്സ് എസ്.എച്ച് ജി പൂമുട്ടുകൾ സായം പ്രഭ എന്നിവയിലെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

