പാലാരിവട്ടം: ആഗോള കത്തോലിക്കാ സഭയുടെ മഹാ ജൂബിലി ആഘോഷത്തിന് സമാപനo കുറിച്ചുകൊണ്ടുള്ള ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഒരു കാരുണ്ണ്യോത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒരു സ്നേഹ സ്മരണ പുൽക്കൂടിനാണ് സിസ്റ്റർ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ് സെന്റർഇത്തവണ രൂപം കൊടുക്കുന്നത്.
ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായത്തോടെ നിർമിക്കുന്ന 215-)മത്തെ ഈ വീടിന്റെ ശിലാസ്ഥാപനം എറണാകുളം എംഎൽഎ ടി ജെ വിനോദ് ഉത്ഘാടനം ചെയ്തു.
സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം കൗൺസിലർ ഗേളി റോബർട്ട്,അർപ്പിത കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ. സുനിത മിഞ്ച്, ഹൗസ് ചലഞ്ച് കോഡിനേറ്റർ ലില്ലി പോൾ, സിസ്റ്റർ മേരി എബ്രഹാം, പാലാരിവട്ടം ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് ഷിജു ജോർജ് തോമസ് , ജിജി റോസ്, ഏലിയാമ്മ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ദിവാകരൻ കമ്മത്തിനും ജയ കുമാരിക്കും വേണ്ടിയാണ് ഈ സ്നേഹ ഭവനം നിർമ്മിക്കുന്നത്.

